PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഫ്രണ്ട്സ് എഡിഎംഎസ് ൻ്റെ 2025-2026 ലെ ഭരണസമതി രൂപീകരിച്ചു.

ഫ്രണ്ട്സ് എഡിഎംഎസ് ൻ്റെ 2025-2026 ലെ ഭരണസമതി രൂപീകരിച്ചു.

ഫ്രണ്ട്സ് എഡിഎംഎസ് ൻ്റെ 2025-2026 ലെ ഭരണസമതി രൂപീകരിച്ചു.

അബുദാബി: അബുദാബിയുടെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ മൂന്നര പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ സംഘടനയായ ഫ്രണ്ട്സ് ADMS ന്റെ 2025-2026 വർഷത്തെ പുതിയ ഭരണ സമിതി നിലവിൽ വന്നു. ഫ്രണ്ട്സ് എഡിഎംഎസിന്റെ പ്രസിഡന്റ  ഗഫൂർ ഇടപ്പാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭരണസമിതിയുടെ ഭാരവാഹികളെ രക്ഷാധികാരി  സലിം ചിറക്കൽ പ്രഖ്യാപിച്ചു.

2025- 2026 കമ്മറ്റിയുടെ രക്ഷാധികാരിയായി സലിം ചിറക്കലും, പ്രസിഡണ്ടായി അബ്ദുൽ ഗഫൂർ വലിയകത്തിൽ, ജനറൽ സെക്രട്ടറി അനുപ ബാനർജി, ട്രഷറർ റയീസ് മാറഞ്ചേരി, വർക്കിംഗ് പ്രസിഡൻറ്  പുന്നൂസ് ചാക്കോ, വൈസ് പ്രസിഡൻമാരായി  റഷീദ് അയിരൂർ ,  മുജീബ് റഹ്മാൻ, ചീഫ് കോഡിനേറ്റർ  റജീദ് പട്ടോളി, അസിസ്റ്റന്റ് ട്രഷറർ രാജേഷ് രാജേന്ദ്രൻ, ഓർഗനൈസേഷൻ സെക്രട്ടറി  ജാഫർ റബീഹ്, ആർട്സ് സെക്രട്ടറി  ദീപാ സോജി, ജോയിൻ ആർട്സ് സെക്രട്ടറി  ബിനു ബാനർജി, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി  ജിജി സിച്ചിൻ, സാഹിത്യ വിഭാഗം സെക്രട്ടറി  മുഹമ്മദ് അലി, അസിസ്റ്റന്റ് ലിറ്ററേറ്ററി സെക്രട്ടറി  നവാസ് അബ്ദുൽ ജാബിർ, സ്പോർട്സ് സെക്രട്ടറി ഹംസ കുന്നംകുളം. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഫിറോസ് ഹമീദ് ,  ഹുസൈൻ പട്ടാമ്പി, ഷിബു അൽ സലാം,  മിർസ റഹ്മാൻ,  അനിൽ പുതുവയൽ,  അനസ് പി കാദർ,  അൻസാർ ടി.എ,  കാർത്തിക അനുരാജ്, ഡോക്ടർ ഷീബ അനിൽ,  മുഹമ്മദ് അൻസാർ,  റഹീദ് അഹമ്മദ്, ഷഹീം അഹമദ് എന്നിവരും.വനിതാ വിഭാഗം കൺവീനർ ആയി  ശാലിനി അഭിലാഷ്, ജോയിൻ കൺവീനർമാരായി സുറുമി സി എസ്,  സൗമ്യ രാജേഷ്,  റ്റിൻസി മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.


പ്രസ്തുത യോഗത്തിൽ അബുദാബി കേരള സോഷ്യൽ സെൻറർ ജനറൽ സെക്രട്ടറി  സജീഷ് നായർ, അബുദാബി മലയാളം സമാജം ജനറൽ സെക്രട്ടറി  സുരേഷ് കുമാർ, അബുദാബി മലയാളി സമാജം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ  യേശുശീലൻ കോഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് പയ്യന്നൂർ, കോഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ  എ എം അൻസാർ, മറ്റ് സംഘടനാ പ്രതിനിധികൾ. അബുദാബിയിലെ പൊതു സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത്, പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു. ട്രഷറർ  റയീസ് മാറഞ്ചേരി നന്ദി പറഞ്ഞ യോഗത്തിൽ ഫ്രണ്ട്സ് AD MS അംഗങ്ങളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment