‘നേതാക്കള്‍ക്ക് വ്യക്തതക്കുറവ്; രാഹുല്‍ വിഷയം കെ.പി.സി.സി നേതൃയോഗത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നേതാക്കള്‍ക്ക് വ്യക്തതക്കുറവുണ്ടായെന്ന് കെ.പി.സി.സി നേതൃയോഗത്തില്‍ വി.ടി.ബല്‍റാമിന്റെ വിമര്‍ശനം. ആരോപണത്തില്‍ വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ മൗനം പാലിച്ചെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷ നേതാവിന് നിലപാട് ആവര്‍ത്തിക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് സതീശന് പ്രത്യേക അജന്‍ഡ ഉണ്ടെന്ന പ്രചാരണം അരങ്ങേറി. സൈബര്‍ ആക്രമണത്തിന് കാരണവും ഇതാണെന്ന് വിമര്‍ശനം ഉയര്‍ന്നു. രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ നിയമസഭയിലെത്തിയതിലും വിമര്‍ശനം ഉയര്‍ന്നു. ഷജീറിന്‍റെ വരവ് നേതാക്കളുടെ പിന്തുണയോടെയെന്ന് സംശയമെന്നായിരുന്നു വിമര്‍ശനം. വയനാട് ആത്മഹത്യകളും യോഗത്തില്‍ ചര്‍ച്ചയായി. എന്‍.എം.വിജയന്റെ കുടുംബത്തിന് പരമാവധി സഹായം നല്‍കിയെന്ന് വയനാട് ഡിസിസി പ്രസിഡന്റും നേതാക്കളും വിശദീകരിച്ചു.