ഐ എസ് സി “വർണികാ 2025 സീസൺ 1” ഫാഷൻ ഷോ: കിരീടം ചൂടി ഷംന സിദ്ധിഖ്
അബുദാബി; അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ വനിതാ ഫോറം “വർണികാ 2025 സീസൺ 1” ഫാഷൻ ഷോ സംഘടിപ്പിച്ചു. ഇരുപത്തി രണ്ട് വനിതകളാണ് ഫാഷൻ ഷോയിൽ മത്സരിച്ചത്. സിനിമാ താരം നേഹാ സക്‌സേന മുഖ്യ അതിഥിയായിരുന്നു. മൂന്ന് റൗണ്ടുകളിലായിട്ടാണ് മത്സരം നടന്നത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷംന സിദ്ധിഖ് ആണ് മത്സരത്തിൽ കിരീടം നേടിയത്. അബുദാബിയിൽ നൃത്ത അദ്ധ്യാപികയാണ് ഷംന സിദ്ധിഖ്.

മാളവിക ഫസ്റ്റ് റണ്ണറപ്പ് , അരിഷ മൻസൂർ സെക്കൻഡ് റണ്ണറപ്പ്, ജയലക്ഷ്മി ബെസ്റ്റ് സ്‌മൈൽ,ദീപാവലി ബെസ്റ്റ് കോസ്‌റ്റ്യൂയൂം, ഐ എസ് സി വനിതാ ഫോറം കൺവീനർ ഡോക്ടർ ശ്രീദേവി ശിവാനന്ദയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.