മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം:മെഗാ മെഡിക്കൽ ക്യാമ്പ് സെപ്തംബർ 28 നു അബുദാബിയിൽ.
അബുദാബി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ അബുദാബി എൽ എൽ എച് മെഡിക്കൽ സെന്റർ അബുദാബിയുമായി സഹകരിച്ചു സെപ്തംബർ 28 ഞാറാഴ്ച രാവിലെ,9 മണി മണിമുതൽ വൈകീട്ട് 5 മണിവരെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. രാവിലെ 11 മണിക്ക് മമ്മൂട്ടി വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് കുമ്മനം ക്യാമ്പ് ഉത്ഘാടനം നിർവഹിക്കും. അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ മുഖ്യാഥിതിയായിരിക്കും. മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർപ്രസിഡന്റ് മൻസൂർ, സെക്രട്ടറി ജിന്റോ, രക്ഷാധി കാരികളായ ശിഹാബ് കപ്പാരത്, ഷമീം എന്നിവർ പങ്കെടുക്കുമെന്ന് അബുദാബി പ്രസിഡന്റ് ഹംസ ആലിപ്പറമ്പ അറിയിച്ചു.