PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബി എന്‍ ഐ ലെഗസി അബുദബി ചാപ്റ്ററിന് പ്രൗഢോജ്വല തുടക്കം

ബി എന്‍ ഐ ലെഗസി അബുദബി ചാപ്റ്ററിന് പ്രൗഢോജ്വല തുടക്കം

ബി എന്‍ ഐ ലെഗസി അബുദബി ചാപ്റ്ററിന് പ്രൗഢോജ്വല തുടക്കം

അബൂദബി : തലസ്ഥാന നഗരത്തിലെ ബിസിനസ് നെറ്റ്വര്‍ക്കിംഗ് ലോകത്ത് ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ട് ലോകോത്തര ബിസിനസ് റഫറല്‍ കൂട്ടയ്മയായ ബി എന്‍ ഐ (ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍), അബുദാബിയില്‍ ‘ബി.എന്‍.ഐ ലെഗസി’ എന്ന എന്ന പേരിൽ പുതിയ ചാപ്റ്ററിന് തുടക്കം കുറിച്ചു.  ഇതിലൂടെ സംരംഭകര്‍ക്കും പ്രൊഫെഷനലുകള്‍ക്കും പരസ്പര സഹകരണത്തിലും വിശ്വാസത്തിലുമധിഷ്ഠിതമായ ഊഷ്മള ബന്ധങ്ങള്‍ സ്ഥാപിക്കാനും ഒരുമിച്ചു വളര്‍ച്ച നേടാനും കഴിയുന്നുവെന്ന് സംഘാടകർ അറിയിച്ചു.
ബി എന്‍ ഐയുടെ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച സംഘടനാ മികവും, ബിസിനസ് നെറ്റ്വര്‍ക്കിംഗ് സംവിധാനത്തെ പുതിയ രീതികളെയും അബുദാബിയില്‍ ആവിഷ്‌കരിക്കാനാകും. ബി എന്‍ ഐ ലെഗസി വെറും ഒരു നെറ്റ്വര്‍ക്കിംഗ് ഗ്രൂപ്പ് മാത്രമല്ല  ഒരുമിച്ച് വളരണമെന്ന് വിശ്വസിക്കുന്ന ആകാംക്ഷയാര്‍ന്ന ബിസിനസ് നേതാക്കളെ ഒന്നിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ്, എന്ന് ബി എന്‍ ഐ, യു എ ഇ നാഷണല്‍ ഡയറക്ടര്‍ ബിജയ് ഷാ അഭിപ്രായപ്പെട്ടു.
അബൂദാബിയിലെ നവോപാധി, സംരംഭകത്വം, സ്ഥിരതയാര്‍ന്ന ബിസിനസ് വളര്‍ച്ച എന്നീ ദര്‍ശനങ്ങളുമായി ബി എന്‍ ഐ പൊരുത്തപ്പെടുന്നതില്‍ ഞങ്ങള്‍ അതിയായ സന്തോഷത്തിലാണ് അദ്ദേഹം കൂട്ടി ചേർത്തു. പ്രസിഡന്റ് ഷാഹിര്‍ ഫാറൂഖി, വൈസ് പ്രസിഡന്റ് സന്ദീപ്, സെക്രട്ടറി രാധിക, കൂടാതെ മറ്റു സംഘങ്ങള്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ സ്ഥാപക അംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ എല്ലാ അര്‍ത്ഥത്തിലും മുന്‍പന്തിയിലുള്ളവരാണ്,  സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും സംസ്‌കാരം വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായവരാണ് എന്ന് ബി എന്‍ ഐ ലെഗസി അബൂദാബി ലോഞ്ച് ഡയറക്ടര്‍ ജോസഫ് ഡയസ് കൂട്ടിച്ചേര്‍ത്തു. ഇത് ഇവിടെ ബിസിനസ് സമൂഹത്തിന്റെ ഒരു നിര്‍ണായക നിമിഷമാണ് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും 77-ലധികം രാജ്യങ്ങളില്‍ 3,20,000-ത്തിലധികം അംഗങ്ങളെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന ബി എന്‍ ഐ, പ്രതിവര്‍ഷം ബില്യണ്‍ കണക്കിന് ഡോളറുകളുടെ ബിസിനസ് റഫറലുകള്‍ സൃഷ്ടിക്കുന്നു. ബി എന്‍ ഐ ലെഗസി ചാപ്റ്റര്‍ ആരംഭിച്ചതോടെ, അബൂദാബിയും ഈ ആഗോള ശൃംഖലയുടെ ഭാഗമായിരിക്കുന്നു. ഇതുവഴി പ്രാദേശിക സ്ഥാപനങ്ങളും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള സഹകരണത്തിനും വളര്‍ച്ചയ്ക്കും പുതിയ വഴികള്‍ തുറക്കുന്നു പ്രസിഡന്റ് ഷാഹിര്‍ ഫാറൂഖി വ്യക്തമാക്കി.
അബൂദബി ലെ റൊയല്‍ മെറിഡിയന്‍ ഹോട്ടലിൽ പ്രമുഖ സംരംഭകരും പ്രൊഫഷണലുകളും മാധ്യമ പ്രതിനിധികളും പങ്കെടുത്ത ക്ഷണിക്കപ്പെട്ട സദസിൽ ബി എന്‍ ഐ ലെഗസി അബൂദബി ചാപ്റ്റർ ലോഞ്ചു ചെയ്തു. ബിസിനസ് ഉടമകള്‍ക്കും പ്രൊഫഷണലുകള്‍ക്കും സുതാര്യമായ  ബന്ധങ്ങള്‍ സ്ഥാപിക്കാനും, റഫറലുകള്‍ കൈമാറാനും, ദീര്‍ഘകാല സൗഹൃദാന്തരീക്ഷം ഒരുക്കുകയാണ് ബി എന്‍ ഐ ലെഗസി ലക്ഷ്യമിടുന്നത്. പ്രതിവാര കൂടികാഴ്ചയിലൂടെയും തനതായ ബിസിനസ് വികസന സമീപനത്തിലൂടെയും പുതിയ ചാപ്റ്റര്‍ അബൂദബിയിലെ സംരംഭകത്വ സഹകരണ മേഖലയില്‍ പുത്തനുണര്‍വ്വ് നല്‍കുമെന്ന്പ്രതീക്ഷിക്കുന്നു ഷാഹിര്‍ ഫാറൂഖി പറഞ്ഞു. 1985-ല്‍ സ്ഥാപിതമായ ബി.എന്‍.ഐ (ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍) ലോകത്തിലെ ഏറ്റവും വലിയതും വിജയകരവുമായ ബിസിനസ് നെറ്റ്വര്‍ക്കിംഗ് സംഘടനയാണ്. അംഗങ്ങള്‍ സ്ഥിരമായി കൂടിക്കാഴ്ച നടത്തി ബന്ധങ്ങള്‍ സ്ഥാപിക്കുകയും യോഗ്യമായ ബിസിനസ് റഫറലുകള്‍ കൈമാറുകയും ചെയ്യുന്നു. 2024-ല്‍ മാത്രം, ബി.എന്‍.ഐ അംഗങ്ങള്‍ ആഗോളതലത്തില്‍ 23.4 ബില്യണ്‍ യുഎസ് ഡോളറിലധികം ബിസിനസ് റഫറലുകള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment