മമ്മൂട്ടിയുടെ ജന്മദിനം: അൽ ഐൻ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ
അൽ ഐൻ: മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ 74ആം ജന്മദിനത്തോട് അനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് ഇന്റർനാഷണൽ – യു എ ഇ ചാപ്റ്റർ അൽ ഐൻ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. അൽഐൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ലുലു കുവൈത്താത്തിൽ വെച്ച് ആണ് ക്യാമ്പ് ഒരുക്കിയത്. രക്തദാന ക്യാമ്പയിൻ ഡോക്ടർ ഷാഹുൽ ഹമീദ് ഉൽഘാടനം നിർവഹിച്ചു. അൽഐൻ യൂണിറ്റ് പ്രസിഡന്റ് നജീബ് റഹ്മാൻ,സെക്രെട്ടറി ദിൽജിത്, രക്ഷാധികാരി ജിന്റോ ,മെമ്പറുമാരായ ജിയാസ്, അഖിൽ ,സിന്റോ, റാഷിദ് ,ഇഖ്ബാൽ എന്നിവർ രക്തദാനക്യാമ്പിന് നേതൃത്വം നൽകി. അബുദാബി, ദുബായ് യൂണിറ്റുകളും രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.