PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaപ്രകാശ് തമ്പി ബാലഭാസ്കറിന്റെ ഫോണ്‍ കൈക്കലാക്കിയത് എന്തിന്? മരണത്തില്‍ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

പ്രകാശ് തമ്പി ബാലഭാസ്കറിന്റെ ഫോണ്‍ കൈക്കലാക്കിയത് എന്തിന്? മരണത്തില്‍ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

പ്രകാശ് തമ്പി ബാലഭാസ്കറിന്റെ ഫോണ്‍ കൈക്കലാക്കിയത് എന്തിന്? മരണത്തില്‍ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. കേസിൽ നിരവധി ദുരൂഹസാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളായ പ്രകാശ് തമ്പി, ജിഷ്ണു, അർജുൻ എന്നിവരുടെ പെരുമാറ്റം സംശയകരമാണ്. ബാലഭാസ്കറിന്റെ ഫോണ്‍ പ്രകാശ് തമ്പി കൈക്കലാക്കിയത് എന്തിനെന്നതിൽ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. അപകടം നടന്ന് ബാലഭാസ്കറിനെ പ്രവേശിപ്പിച്ച മെഡിക്കൽ കോളജിൽ നിന്നും പ്രധാന ഡോക്ടറുടെ അനുവാദം വാങ്ങാതെയാണ് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയതെന്നും കോടതി നിരീക്ഷിച്ചു. ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണ ഉത്തരവിലാണ് കോടതിയുടെ പരാമർശം.
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ 20 ഓളം സംശയാസ്പദമായ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ആറ് കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ ആശുപത്രി ഉണ്ടായിട്ടും അവിടെക്ക് മാറ്റാതെയാണ് അനന്തപുരിയിലേക്ക് മാറ്റിയത്. ഇതേ അനന്തപുരി ആശുപത്രിയുമായി പ്രകാശ് തമ്പിക്ക് ബന്ധമുണ്ടെന്നതും സംശയകരമാണെന്ന് കോടതി നിരീക്ഷിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment