PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഐക്യദാർഢ്യ ദിനം ആചരിച്ച് യുഎഇ, രാജ്യത്തുടനീളം എയർഷോ, ആഹ്വാനവുമായി ശൈഖ് ഹംദാൻ

ഐക്യദാർഢ്യ ദിനം ആചരിച്ച് യുഎഇ, രാജ്യത്തുടനീളം എയർഷോ, ആഹ്വാനവുമായി ശൈഖ് ഹംദാൻ

ഐക്യദാർഢ്യ ദിനം ആചരിച്ച് യുഎഇ, രാജ്യത്തുടനീളം എയർഷോ, ആഹ്വാനവുമായി ശൈഖ് ഹംദാൻ

അബുദാബി: ഇന്ന് യുഎഇ‘ഐ​ക്യ​ദാ​ർ​ഢ്യ ദി​നം’ ആ​ച​രി​ക്കും. ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി ഉയർത്തിപ്പിടിക്കാനും ജനത കാട്ടിയ ഐക്യദാർഢ്യത്തിന്റെ ഓർമ പുതുക്കൽ ദിനമാണ് ഇന്ന്. രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി​യു​ടെ​യും വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള സ​ന്ന​ദ്ധ​ത​യു​ടെ​യും ശ​ക്ത​മാ​യ തെ​ളി​വാ​ണ് ഈ ​അ​വ​സ​രം. അ​ബുദാബി​യി​ൽ നാ​ലു​വ​ർ​ഷം മു​മ്പ്​ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ്​ ‘ഐ​ക്യ​ദാ​ർ​ഢ്യ ദി​നം’ ആ​ച​രി​ക്കു​ന്ന​ത്.

ഇന്ന് യുഎഇയിൽ ഉടനീളം വിപുലമായ എയർഷോ നടക്കും.  ഓരോ എമിറേറ്റുകളിലും വ്യത്യസ്ത സമയങ്ങളിലായാണ് പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും  ഉൾപ്പടെ ആകാശത്ത് അണിനിരക്കുക. അബുദാബിയിൽ വൈകിട്ട് 4.35ന് ഹെലികോപ്റ്ററുകളും പോർവിമാനങ്ങളും എത്തും.  ദുബൈയിൽ 4.43നും  5.20നുമാണ് എത്തുക.  ജെ.ബി.ആറിലാണ് ഷോ.  ഷാർജ ബുഹൈറ കോർണിഷിൽ 4.44, 5.30 എന്നീ സമയങ്ങളിലും  അജ്മാൻ ബീച്ചിൽ 4.45നും 5.34നും  ഉമ്മൽ ഖുവൈനിൽ 4.46നും 5.42നും  റാസ് അൽ ഖൈമ അൽ ഖവാസിം കോർണിഷിൽ  4.51നും 6നും  ഫുജൈറ അംബ്രല്ല ബീച്ചിൽ 4.39നും 5.04നും ഷോ കാണാം.

ഐക്യദാർഢ്യ ദിനത്തിൽ ഒപ്പം ചേരാൻ യുഎഇ പ്രതിരോധ മന്ത്രി കൂടിയായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.  സ്വദേശികളോടും  പ്രവാസികളോടും ഒരുപോലെയാണ് ആഹ്വാനം.  ഹൂതികൾ അബുദാബിയിൽ നടത്തിയ ആക്രമണത്തിൽ പതറാതെ നിന്ന ജനതയുടെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്ന്. 2022ലായിരുന്നു അബുദാബിയിൽ ഹൂതികളുടെ ആക്രമണം.  മുസഫയിലെ ഐസിഎഡി 3 യിലും  അബുദാബി എയർപോർട്ട്

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment