PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ 55-ാമത് യു.എ.ഇ ദേശീയദിനാഘോഷം ഡിസംബർ 4ന്;  ഡോ. എം.എ. യൂസഫലി മുഖ്യാതിഥി

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ 55-ാമത് യു.എ.ഇ ദേശീയദിനാഘോഷം ഡിസംബർ 4ന്;  ഡോ. എം.എ. യൂസഫലി മുഖ്യാതിഥി

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ 55-ാമത് യു.എ.ഇ ദേശീയദിനാഘോഷം ഡിസംബർ 4ന്;  ഡോ. എം.എ. യൂസഫലി മുഖ്യാതിഥി

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ യു.എ.ഇയുടെ 55-ാമത് ദേശീയദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദ് 2026’ ഡിസംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ സംഘടിപ്പിക്കും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ ചീഫ് പാട്രണുമായ ഡോ. എം.എ. യൂസഫലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായകൻ ഷാഫി കൊല്ലം, പിന്നണിഗായിക ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന് ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതോടൊപ്പം വിവിധ കലാ-സാംസ്കാരിക പരിപാടികളും പരമ്പരാഗത എമിറാത്തി കലാരൂപങ്ങളും അരങ്ങേറും.

വൈകുന്നേരം 4 മണിമുതൽ രാത്രി അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്ത ധാന ക്യാമ്പും നടക്കും. യു.എ.ഇയുടെ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ആഘോഷത്തിൽ പ്രവാസി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ആഘോഷപരിപാടിയുടെ ബ്രോഷർ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച്  നടന്ന ചടങ്ങിൽ  ആയുർ കെയർ ആയുർവേദ ഡയറക്ടർ ഇബ്രാഹിം ടി.കെ., അഹല്യ എക്സ്ചേഞ്ച് ഗ്രൂപ്പ് ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടർ സനീഷ്  കൊല്ലറ എന്നിവർ ചേർന്ന് ബ്രോഷർ പ്രകാശനം ചെയ്തു. സെന്റർ  പ്രസിഡന്റ് അബ്ദുൽ റഊഫ് അഹ്സനി, ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ അബ്ദുൽ അസീസ് കളിയാടൻ, യു. അബ്ദുല്ല ഫാറൂഖി, അബ്ദുല്ല നദ്‌വി, അബ്ദുൽ ബാസിത് കായക്കണ്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു..

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment