PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഇൻഡോ-അറബ് കലാസാംസ്കാരിക മഹോത്സവം: അബുദാബിയിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ 2026’ നവംബർ 8-ന്

നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഇൻഡോ-അറബ് കലാസാംസ്കാരിക മഹോത്സവം: അബുദാബിയിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ 2026’ നവംബർ 8-ന്

നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഇൻഡോ-അറബ് കലാസാംസ്കാരിക മഹോത്സവം: അബുദാബിയിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ 2026’ നവംബർ 8-ന്

അബുദാബി: കുടുംബബന്ധങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതിനും സാമൂഹിക ഐക്യവും സാംസ്കാരിക സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുമായി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും അബുദാബി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഫാമിലി ഗെറ്റ് ടുഗെതർ 2026’ നവംബർ 8 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടക്കും.കുടുംബവർഷാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന  പരിപാടിയിൽ ഇന്ത്യൻ-അറബ് സാംസ്കാരിക പൈതൃകങ്ങളുടെ സമന്വയം അവതരിപ്പിക്കുന്ന ഇൻഡോ-അറബ് കലാസാംസ്കാരിക മഹോത്സവം മുഖ്യ ആകർഷണമായിരിക്കും. നൂറോളം കലാകാരന്മാർ അണിനിരക്കുന്ന കലാവിരുന്നിലൂടെ ഇന്ത്യയുടെയും അറബ് ലോകത്തിന്റെയും തനതായ കലാരൂപങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും ഒരേ വേദിയിൽ അവതരിപ്പിക്കപ്പെടും.

പോലീസ് ബാൻഡ്, ഒപ്പന, മാർഗംകളി, തിരുവാതിര, റൗഫ് ഡാൻസ്, സൂഫി ഡാൻസ്, ഭാംഗ്ര, അയ്യാല പെർഫോമൻസ്, മുട്ടിപ്പാട്ട്, കോൽക്കളി തുടങ്ങി വൈവിധ്യമാർന്ന കലാപ്രകടനങ്ങളാണ് അരങ്ങേറുന്നത്. വിവിധ കലാരൂപങ്ങളുടെ അവതരണത്തിനൊപ്പം സാംസ്കാരിക വൈവിധ്യം പരിചയപ്പെടുത്തുന്ന കൾച്ചറൽ സ്റ്റാളുകളും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കും.കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനും വിവിധ തലമുറകളെയും സാംസ്കാരിക പശ്ചാത്തലങ്ങളെയും ഒരുമിപ്പിക്കാനും സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരാനുമുള്ള വേദിയെന്ന നിലയിലാണ് ‘ഫാമിലി ഗെറ്റ് ടുഗെതർ 2026’ വിഭാവനം ചെയ്തിരിക്കുന്നത്. യുഎഇയുടെ ബഹുസ്വര സമൂഹത്തിന്റെ സാംസ്കാരിക സമ്പന്നതയും ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധങ്ങളും കലാപ്രകടനങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നതും പരിപാടിയുടെ സവിശേഷതയായിരിക്കും.കുടുംബമൂല്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും സാംസ്കാരിക വിനിമയത്തിനും പ്രാധാന്യം നൽകുന്ന ഈ ആഘോഷം അബുദാബിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാസ്വാദകർക്കും ഒരുപോലെ ശ്രദ്ധേയമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment