സമർപ്പണം അബുദാബി രണ്ടാമത് നവരാത്രി പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചു.
അബുദാബി: സമർപ്പണം അബുദാബി രണ്ടാമത് നവരാത്രി പുരസ്കാരദാന ചടങ്ങ് ബാപ്സ് ഹിന്ദു മന്ദിറിൽ സംഘടിപ്പിച്ചു. അബുദാബിയുടെ കലാ സാംസ്കാരിക ആദ്ധ്യാത്മിക രംഗത്ത് ദശാബ്ദങ്ങൾ നീളുന്ന ആത്മ സമർപ്പണം ചെയ്ത നവ വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് പുരസ്കാരം നൽകിയത്. അബുദാബി ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറിമാരായ സർവേഷ് അനിൽ റോമാ ബര്ണാ എന്നിവർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സമർപ്പണം അബുദാബിയുടെ രക്ഷാധികാരി അഭിലാഷ് ജി പിള്ളൈ, പ്രസിഡൻ്റ് ജ്യോതി രാജ് , ജനറൽ സെക്രട്ടറി സിന്റോ മോൻ, മറ്റു സമർപ്പണം അബുദാബി കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഈ വർഷത്തെ സമർപ്പണം നവരാത്രി പുരസ്‍കാരങ്ങൾക്ക് അർഹരാവർ:
1.സതീഷ് പരോൾ – ആധ്യാത്മിക മേഖല
2.പ്രദീപ് കുമാർ കെ. കെ – സാംസ്കാരികം
3.കാവ്യ നാരായൺ – ശാസ്ത്രീയ സംഗീതം
4.രഘു ഗോപാൽ – ആധ്യാത്മിക സേവനം
5. പ്രസന്നകുമാരി സിദ്ധാർത്ഥൻ – ആധ്യാത്മിക സേവനം
6. ബാലസുബ്രഹ്മണ്യം വി. പി – സംഗീതം
7.സൗമ്യ പ്രകാശ് ആർ. എൽ. വി – ശാസ്ത്രീയ നൃത്തം
8.സുരേഷ് കലാനിലയം – വാദ്യകല
9.ഉദയലാൽ സദാശിവൻ – സാംസ്കാരികം