PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലുലു നൊസ്റ്റാൾജിയ ചിത്രരചനാ മത്സരം നവംബർ 21ന്

ലുലു നൊസ്റ്റാൾജിയ ചിത്രരചനാ മത്സരം നവംബർ 21ന്

ലുലു നൊസ്റ്റാൾജിയ ചിത്രരചനാ മത്സരം നവംബർ 21ന്

അബുദാബി: വിവിധ രാജ്യക്കാരായ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന ലുലു–നൊസ്റ്റാൾജിയ റിഫ്ലക്‌ഷൻസ് ചിത്രരചനാ മത്സരം ഈ മാസം 21ന് രാവിലെ 10ന് മുസഫ ക്യാപിറ്റൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും.നാലു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. നിറം കൊടുക്കൽ, ചിത്രരചന, പെയിന്റിങ്, കൈയെഴുത്ത്, കാലിഗ്രഫി എന്നിവയിലാണ് മത്സരങ്ങൾ. 19 വരെ reflections.nostalgiauae.com വഴി റജിസ്റ്റർ ചെയ്യാം.വിജയികൾക്ക് ലുലു ഗ്രൂപ്പ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. കൂടുതൽ മത്സരാർഥികളെ പങ്കെടുപ്പിച്ച് കൂടുതൽ വിജയികളെ സ്വന്തമാക്കുന്ന സ്കൂളുകൾക്ക് പ്രത്യേക പുരസ്കാരങ്ങളുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും.മത്സരത്തിന്റെ ബ്രോഷർ ലുലു ഗ്രൂപ്പ് അബുദാബി–അൽ ദഫ്റ ഡയറക്ടർ അജയകുമാർ പുറത്തിറക്കി. നൊസ്റ്റാൾജിയ പ്രസിഡന്റ് മനോജ് ബാലകൃഷ്ണൻ, രക്ഷാധികാരി അഹദ് വെട്ടൂർ, ചീഫ് കോഓർഡിനേറ്റർമാരായ നാസർ ആലംകോട്, ശ്രീഹരി എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് മനോജ്‌ ബാലകൃഷ്ണന്‍ 050 4695607, നാസർ ആലംകോട് 050 6997246  എന്ന  നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment