PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമലയാളം മിഷൻ അബുദാബി ചാപ്റ്റർ ഓണസദ്യ സംഘടിപ്പിച്ചു  

മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഓണസദ്യ സംഘടിപ്പിച്ചു  

മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഓണസദ്യ സംഘടിപ്പിച്ചു  

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്റർ അധ്യാപകർക്ക് മാത്രമായി സംഘടിപ്പിച്ച ഓണസദ്യ വേറിട്ടൊരനുഭവമായി. അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഷാബിയ, അബുദാബി സിറ്റി എന്നീ മേഖലകളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് ഓണസദ്യയിൽ പങ്ക് ചേർന്നത്. മലയാളം മിഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട നൂറോളം പഠന കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് യാതൊരു പ്രതിഫലവും കൂടാതെ സൗജ്യന്യമായി മാതൃഭാഷയുടെ മാധുര്യം പകർന്നുകൊടുക്കുന്ന അബുദാബി ചാപ്റ്ററിനു കീഴിലുള്ള നൂറിലേറെ അധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായാണ് ഓണസദ്യ ഒരുക്കിയത്.
ഓണസദ്യയോടനുബന്ധിച്ച് മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഉപദേശക സമിതി ചെയർമാൻ സൂരജ് പ്രഭാകർ ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ജോ. സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ മേഖല കോർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സി. പി. ബിജിത് കുമാർ സ്വാഗതവും കൺവീനർ എ. പി. അനിൽ കുമാർ നന്ദിയും പറഞ്ഞു.

 

 

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment