PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAH‘ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ സിനിമാ മേഖലയിലെ മൂടിവെയ്ക്കപ്പെട്ട സത്യങ്ങൾ തുറന്നുകാട്ടുന്ന ഡോ. എ.എ. ഹക്കിമിന്റെ പുസ്തകം ഷാർജ പുസ്തകമേളയിൽ.

‘ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ സിനിമാ മേഖലയിലെ മൂടിവെയ്ക്കപ്പെട്ട സത്യങ്ങൾ തുറന്നുകാട്ടുന്ന ഡോ. എ.എ. ഹക്കിമിന്റെ പുസ്തകം ഷാർജ പുസ്തകമേളയിൽ.

‘ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ സിനിമാ മേഖലയിലെ മൂടിവെയ്ക്കപ്പെട്ട സത്യങ്ങൾ തുറന്നുകാട്ടുന്ന ഡോ. എ.എ. ഹക്കിമിന്റെ പുസ്തകം ഷാർജ പുസ്തകമേളയിൽ.

ഷാർജ: മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട സംസ്ഥാന മുൻ വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കീം രചിച്ച ‘ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ലഭ്യമാകും. നിയമാനുസൃതമായ രീതിയിൽ പുറത്തുവരേണ്ടിയിരുന്ന റിപ്പോർട്ടിലെ ഭൂരിഭാഗം പേജുകളും സർക്കാർ തടഞ്ഞുവെച്ച പശ്ചാത്തലത്തിൽ, റിപ്പോർട്ടിലെ പറയാക്കഥകൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഡോ. എ.എ. ഹക്കീം ചെയ്യുന്നത്.

​നടി ആക്രമിക്കപ്പെട്ട സംഭവം, മീടു പ്രസ്ഥാനവും വിമൻ ഇൻ സിനിമ കളക്ടീവും (WCC) തമ്മിലുള്ള സാദൃശ്യം, ചലച്ചിത്ര അക്കാദമിയുടെ പങ്ക്, റിപ്പോർട്ട് വെളിച്ചം കാണാതിരിക്കാൻ സർക്കാർ നടത്തിയ ചരടുവലികൾ, വിവരാവകാശ കമ്മിഷനിൽ സൃഷ്ടിച്ച തടസ്സങ്ങൾ,ഡിവിഷൻ ബഞ്ച് രൂപീകരിച്ച് അപേക്ഷകരോട് കാട്ടിയ ചതി എന്നിവയുൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

കേരള ഹൈക്കോടതിയിലെ മുൻ ജഡ്‌ജി ​ജസ്റ്റിസ് ബി. കെമാൽ പാഷയാണ് പുസ്തകത്തിന് അവതാരിക കുറിച്ചിരിക്കുന്നത്. ജസ്റ്റിസ് കെ. ഹേമ, നടി ശാരദ, കെ.ബി. വത്സലകുമാരി എന്നിവരുടെ അഭിപ്രായങ്ങളും സുപ്രധാന അനുബന്ധ രേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ പിന്നാമ്പുറങ്ങളിലെ അപ്രിയ സത്യങ്ങൾ വീണ്ടും സജീവ ചർച്ചയാക്കാൻ വഴിയൊരുക്കുന്നതാണ് ഈ രചന. ഡി.സി ബുക്സാണ് പ്രസാധകർ. പുസ്തകമേളയിൽ ഡി സി ബുക്‌സിന്റെ സ്റ്റാളുകളിൽ പുസ്തകം ലഭ്യമാണ്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment