PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ രാജ്യാന്തര പുസ്തകമേള നാളെ മുതൽ ; ഒരുക്കം പൂർത്തിയായി, 8 ഇന്ത്യൻ പ്രതിഭകൾ പങ്കെടുക്കും.

ഷാർജ രാജ്യാന്തര പുസ്തകമേള നാളെ മുതൽ ; ഒരുക്കം പൂർത്തിയായി, 8 ഇന്ത്യൻ പ്രതിഭകൾ പങ്കെടുക്കും.

ഷാർജ രാജ്യാന്തര പുസ്തകമേള നാളെ മുതൽ ; ഒരുക്കം പൂർത്തിയായി, 8 ഇന്ത്യൻ പ്രതിഭകൾ പങ്കെടുക്കും.

ഷാർജ : ‘കഥകളാൽ മെനഞ്ഞത്’ (മെയ്ഡ് ഓഫ് സ്റ്റോറീസ്) എന്ന പ്രമേയത്തിൽ 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് (എസ്ഐബിഎഫ് 2026) ബുധനാഴ്ച (നവംബർ 4) എക്സ്പോ സെന്ററിൽ തുടക്കമാകും. ഈ മാസം 15 വരെ നീണ്ടുനിൽക്കുന്ന അക്ഷരവസന്തത്തിൽ  മലയാള സാഹിത്യത്തിലെയും ചലച്ചിത്ര രംഗത്തെയും പ്രമുഖർ ഉൾപ്പെടെ എട്ട് ഇന്ത്യൻ പ്രതിഭകൾ അതിഥികളായെത്തും. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കൾ ഉൾപ്പെടുന്ന സാംസ്കാരിക കൂട്ടായ്മ മേളയുടെ പ്രധാന ആകർഷണമാകും.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരവും നേടിയ പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി മേളയിൽ അഥിതിയായെത്തും. 27-ലേറെ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം മുപ്പതിലേറെ സിനിമകൾക്കും പാട്ടുകളെഴുതിയിട്ടുണ്ട്.  പി.കെ. ഗോപി ചിത്രം: എസ്ബിഎ  ഡോ. അംബികാസുതൻ മാങ്ങാട് ചിത്രം: എസ്ബിഎ  എൻമകജെ, പ്രാണവായു തുടങ്ങിയ പ്രശസ്ത കൃതികളുടെ രചയിതാവായ ഡോ. അംബികാസുതൻ മാങ്ങാട് സാമൂഹിക-പരിസ്ഥിതി വിഷയങ്ങളിൽ ശ്രദ്ധേയമായ നിലപാടുകളുള്ള എഴുത്തുകാരനാണ്. പ്രാണവായുവിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ജീവിതാവസ്ഥ ലോകത്തിന് മുന്നിലെത്തിച്ച എൻമകജെ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കൃതികൾ മേളയിൽ ചർച്ചയാകും.
അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള കഥാലോകത്ത് സജീവമായ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ മേളയുടെ ഭാഗമാകും. വയലാർ, മുട്ടത്തു വർക്കി, പത്മരാജൻ, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം 15 ചെറുകഥാ സമാഹാരങ്ങളും മൂന്ന് നോവലുകളും അഞ്ച് ഉപന്യാസ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്.  മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടുതവണ നേടിയ ബി.കെ. ഹരിനാരായണൻ മലയാള സിനിമയുടെയും കവിതയുടെയും ഭാവുകത്വം പങ്കുവയ്ക്കും. 700-ലേറെ സിനിമാ ഗാനങ്ങൾ രചിച്ച അദ്ദേഹം കവിത, അഭിനയം, സംവിധാനം എന്നീ മേഖലകളിലും ശ്രദ്ധേയനാണ്. മുഖ്യമന്ത്രി വി.ഡി.സതീശനും മേളയിൽ അതിഥിയായെത്തുന്നുണ്ട്.
കഥാകൃത്തും തിരക്കഥാകൃത്തുമായ ദുർജോയ് ദത്ത, എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റിയ ചോപ്ര, പ്രമുഖ വ്യവസായ പ്രമുഖനും എഴുത്തുകാരനുമായ വിനീത് നായർ, യാത്രാവിവരണം കൊണ്ടു ശ്രദ്ധേയയായ നടി ഷെനാസ് ട്രഷറിവാല എന്നിവരാണ് മേളയിലെ മറ്റ് ഇന്ത്യൻ അതിഥികൾ.  ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയിൽ 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകരും എക്സിബിറ്റർമാരും അണിനിരക്കും. ഇതിനൊപ്പം 1,500 സാംസ്കാരിക, കലാ പരിപാടികളും അരങ്ങേറും. പ്രവാസികൾക്കും സാംസ്കാരിക പ്രേമികൾക്കും വലിയ സാഹിത്യ വിരുന്നാകും മേള സമ്മാനിക്കുക. പ്രവേശനം സൗജന്യമാണ്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment