വീക്ഷണം ഫോറത്തിന് പുതിയ ഭാരവാഹികൾ
യു.എ.ഇ : നാല്പത്തി എട്ട് വർഷത്തിലധികമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു എ ഇ സെൻട്രൽ കമ്മിറ്റിയുടെ 2026-28 ലേക്കുള്ള ഭാരവാഹികളെ അബുദാബിയിൽ കൂടിയ സെൻട്രൽ ജനറൽബോഡി യോഗം തിരഞ്ഞെടുത്തു.പ്രസിഡന്റ്- അഷറഫ് കരുനാഗപ്പള്ളി (അജ്മാൻ), ജനറൽ സെക്രട്ടറി- എം. യു. ഇർഷാദ് (അബുദാബി), ട്രഷറർ- ഹാരിസ് കൊടുങ്ങല്ലൂർ (ഷാർജ), വൈസ് പ്രസിഡന്റുമാർ: നിബു സാം ഫിലിപ്പ്,, റോബി യോഹന്നാൻ, ജോയിന്റ് സെക്രട്ടറിമാർ: അലി ആളൂർ, ഷാജഹാൻ ,ജോയിന്റ് ട്രഷറർ: ഇല്ല്യാസ് എന്നിവരാണ് പുതിയ ഭാരവാഹികൾ.
സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് എൻ.പി.മുഹമ്മദാലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക ജനറൽ ബോഡിയോഗത്തിൽ ജനറൽ സെക്രട്ടറി രഞ്ജൻ ജേക്കബ് റിപ്പോർട്ടും ട്രഷറർ സജീവൻ കണക്കും അവതരിപ്പിച്ചു. ഷാർജ ഇന്ത്യൻ അസ്സോസിയേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അൻസാർ താജ്, അബുദാബി മലയാളിസമാജത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജേഷ് വടകര, അമീർ കല്ലമ്പലം, സിറാജ് എന്നിവരെ ആദരിച്ചു. വീക്ഷണം ഫോറം മുൻപ്രസിഡന്റുമാരായ ഇ .കെ.നസീർ, ഇ.പി.ജോൺസൺ, എൻ.എ.ഹസ്സൻ, ജനറൽ സെക്രട്ടറി ഷുക്കൂർ ചാവക്കാട്, യൂണിറ്റ് പ്രസിഡന്റുമാരായ ടി.എം.നിസാർ, ജിജു പി.തോമസ്, രാജീവ് എന്നിവർ സംസാരിച്ചു.