PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഅരോമ യു എ ഇ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

അരോമ യു എ ഇ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

അരോമ യു എ ഇ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

ഷാർജ:  ആലുവ സ്വദേശികളുടെ കൂട്ടായ്മയായ ആലുവ റസിഡൻസ് ഓവർസീസ് മലയാളീസ് അസോസിയേഷൻ (അരോമ) ഓണനിലാവ് 26 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ ലവണ്ടർ വച്ച് നടന്ന ആഘോഷം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അരോമ പ്രസിഡന്റ് മൊയ്‌ദീൻ അബ്‌ദുൾ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ  വൈ.എ റഹീം, അരോമ വൈസ് പ്രസിഡൻ്റ് നൗഫൽ റഹ്‌മാൻ, ട്രീഷറർ അഡ്വ സലിം, അരോമൽ ജന: സെക്രട്ടറി അഡ്വ: ഷെമീന ഷബീബ് എന്നിവർ ആശംസകൾ നേർന്നു. അക്കാദമിക്, പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അരോമ കുടുബങ്ങളിലെ കുട്ടികളെ ആദരിച്ചു. ഓണ സദ്യയും,വിവിധ കലാപരിപാടികളും,വടം വലിയും,  നടന്നു. സനുഖാൻ, ഷെറിൻ ഷബീബ്, സിദ്ധിഖ് മുഹമ്മദ് എന്നിവർ നിയന്ത്രിച്ചു. ജനറൽ കൺവീനർ മുഹമ്മദ് റഫീഖ് സ്വാഗതവും അരോമ ജനറൽ സെക്രട്ടറി അനൂബ് എളമന നന്ദി പറഞ്ഞു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment