PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇ ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയുമായി ലുലു അവ്വൽ: ഗ്ലോബൽ ഫുഡ് വീക്കിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലുലു അവ്വൽ ലോഞ്ച് ചെയ്തു

യുഎഇ ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയുമായി ലുലു അവ്വൽ: ഗ്ലോബൽ ഫുഡ് വീക്കിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലുലു അവ്വൽ ലോഞ്ച് ചെയ്തു

യുഎഇ ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയുമായി ലുലു അവ്വൽ: ഗ്ലോബൽ ഫുഡ് വീക്കിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലുലു അവ്വൽ ലോഞ്ച് ചെയ്തു

അബുദാബി: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും വിപണിയും ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി ‘അവ്വൽ’ (AWWAL) ഗ്ലോബൽ ഫുഡ് വീക്കിൽ അവതരിപ്പിച്ച് ലുലു. ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലുലു അവ്വൽ ലോഞ്ച് ചെയ്തു.യുഎഇയിലെ കാർഷിക മേഖലയ്ക്കും പ്രാദേശിക ഉത്പന്നങ്ങൾക്കും മികച്ച പിന്തുണ നൽകുന്നതിന്റെ ഭാ​ഗമായാണ് അവ്വൽ. പ്രാദേശിക പഴം പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, ഇറച്ചി, മുട്ട, തേൻ ഉൾപ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങൾ, യുഎഇയിൽ നിർമ്മിക്കുന്ന മറ്റ് ഭഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് അടക്കം കൂടുതൽ വിപണി ഉറപ്പാക്കുകയാണ് അവ്വലിലൂടെ ലുലു.

യുഎഇ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ ലുലു സ്റ്റോറുകളിൽ പ്രത്യേക ‘അവ്വൽ’ ബ്രാൻഡിങ്ങും ഡിസ്പ്ലേകളും ഒരുക്കും. പ്രത്യേക പ്രമോഷനുകളും ഉപഭോക്തൃ ക്യാമ്പയിനുകളും ഇതിന്റെ ഭാഗമായി നടപ്പാക്കും. ഇതിലൂടെ യുഎഇയിലെ കർഷകർ, ഭക്ഷ്യ ഉത്പാദകർ, പ്രാദേശിക നിർമാതാക്കൾ എന്നിവരെ ലുലുവിന്റെ വിപുലമായ ഉപഭോക്തൃ ശൃംഖലയുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. യുഎഇയിലെ ഉത്പന്നങ്ങൾ ആ​ഗോള വിപണിയാണ് ഇതിലൂടെ ലുലു ഉറപ്പാക്കുന്നത്.

ലുലു സ്റ്റാൾ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ :

ഗ്ലോബൽ ഫുഡ് വീക്കിലെ ലുലു സ്റ്റാൾ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഫോർ സ്പെഷ്യൽ അഫയേഴ്സ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു.യുഎഇയിൽ കൃഷി ചെയ്യുന്നതും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും നിർമിക്കുന്നതുമായ ഉത്പന്നങ്ങൾക്ക് വിപണി പ്രോത്സാഹനം നൽകുന്നതിനായി ലുലു നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് വിശദീകരിച്ചു. പുതുതായി അവതരിപ്പിച്ച ‘അവ്വൽ’ ശ്രേണിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും അദ്ദേഹം പരിചയപ്പെടുത്തി.ലുലുവിന്റെ വിപുലമായ റീട്ടെയിൽ ശൃംഖലയിലൂടെ യുഎഇ ഉത്പന്നങ്ങൾക്ക് കൂടുതൽ മികച്ച വിപണി ഉറപ്പാക്കുകയാണ് ലുലുവെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. യുഎഇ ഉത്പന്നങ്ങളുടെ മികവ് ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്തറിയാനും, ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണി ലഭിക്കാനും പദ്ധതി വഴിവയ്ക്കുമെന്ന് അദേഹം വ്യക്തമാക്കി.

യുഎഇയിലെ കാർഷിക മേഖലയ്ക്കും മികച്ച പിന്തുണയേകുന്നതാണ് നീക്കം. ആദ്യഘട്ടത്തിൽ പഴം-പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, കോഴിയിറച്ചി, ഈന്തപ്പഴം, തേൻ, ബേക്കറി ഉത്പന്നങ്ങൾ, പാനീയങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള യുഎഇ ഉത്പന്നങ്ങളാണ് ‘അവ്വൽ’ ശ്രേണിയിൽ ഉൾപ്പെടുത്തുക. യുഎഇയിലെ കൂടുതൽ ഉത്പാദകരെയും ഉത്പന്നങ്ങളെയും ഉൾപ്പെടുത്തി ‘അവ്വൽ’ വിപുലീകരിക്കാനാണ് ലുലുവിന്റെ പദ്ധതി. ലുലു സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ., ഗ്ലോബൽ ഡയറക്ടർ ഓഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വി. നന്ദകുമാർ, ഡയറക്ടർ ഓഫ് എമിററ്റൈസേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മാനേജ്മെന്റ് ഇബ്രാഹിം അൽ മർസൂഖി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment