PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളി നഴ്‌സസ് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

അബുദാബി മലയാളി നഴ്‌സസ് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

അബുദാബി മലയാളി നഴ്‌സസ് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

അബുദാബി: കേരളത്തിന്റെ ഓണപ്പൊലിമയും പ്രവാസമലയാളികളുടെ കൂട്ടായ്മയുടെ ഊഷ്മളതയും ഒരുമിച്ചുചേർന്നപ്പോൾ അബുദാബി മലയാളി നഴ്‌സസ് കമ്മ്യൂണിറ്റിയുടെ (AMNC) പൊന്നോണം സീസൺ 2  അവിസ്മരണീയ ആഘോഷമായി മാറി. അബുദാബി കേരള സോഷ്യൽ സെന്ററിൽ ധാത്രി ആയുർവേദത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ മൂന്നൂറിലേറെ നഴ്‌സുമാരും കുടുംബാംഗങ്ങളും പങ്കുചേർന്നു. ധാത്രി ആയുർവേദ മെഡിക്കൽ സെന്റർ സ്ഥാപകനായ ടിബിൻ, എ എം എൻ സി  അഡ്മിൻമാരായ ഫൈസൽ നിഷാൻ , അനില , ദീപ്ന, അമൽ , ഫിറോസ് , റിയാസ് എം ശ്യാം  എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ആഘോഷത്തിന് ഔപചാരിക തുടക്കം കുറിച്ചു. മാവേലിയുടെ വരവ്, വൈവിധ്യമാർന്ന കലാപരിപാടികൾ, ഓണസദ്യ, ഇൻഡോർ മത്സരങ്ങൾ, വടംവലി എന്നിവ ആഘോഷത്തിന് നിറപ്പകിട്ടേകി. ലിറ്റി ജസ്റ്റിൻ,  ഷഹീൻ എ മുഹമ്മദ്‌, ഷിംന മുരളി , ബുർജീൽ ഹോൾഡിങ്‌സിലെ ന്യുറോളജിസ്റ്റ്  ഡോക്ടർ രാജേഷ് , എൻ എം ഓ ഷഫീഖ്  തുടങ്ങിയവർ സംസാരിച്ചു.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ മലയാളിത്തവും സൗഹൃദവും ഒത്തൊരുമയും വിളിച്ചോതിയ പൊന്നോണം സീസൺ 2, ഹൃദയങ്ങളിൽ ഓർമയുടെ പൂക്കളം തീർത്തു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment