പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം ഓണാഘോഷം സംഘടിപ്പിച്ചു. മുസഫയിൽ പ്രസിഡൻ്റ് ജ്യോതിഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടി അബുദാബി മലയാളി സമാജം പ്രസിഡൻ്റ് എ. എം.അൻസാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.കെ.മനോജ്, കേരള സോഷ്യൽ സെൻ്റർ പ്രസിഡൻ്റ്, സജീഷ് നായർ, ജനറൽ സെക്രട്ടറി,കേരള സോഷ്യൽ സെൻ്റർ പി.ടി.റഫീക്ക്,ജനറൽ സെക്രട്ടറി, സമാജം,സുരേന്ദ്രൻ പലേരി, സൗഹൃദ വേദി അലൈൻ ഘടകം സെക്രട്ടറി, ചന്ദ്രൻ കെ.വി. രക്ഷാധികാരകളായ വി.ടി.വി.ദാമോദരൻ, ഹബീബ് റഹ്‌മാൻ, രാജേഷ് സി.കെ, ദിനേഷ്ബാബു, ബി. ജ്യോതിലാൽ, സുരേഷ് പയ്യന്നൂർ,രഞ്ജിത്ത് പൊതുവാൾ, വൈശാഖ് ദാമോദരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് രുചികരമായ ഓണസദ്യയും ഉണ്ടായിരുന്നു.ദിലീപ് പാറന്തട്ട, സന്ദീപ് എടച്ചേരി, അബ്ദുൾ ഗഫൂർ, രഞ്ജിത്ത് രാമൻ, പ്രമോദ് ആനിടിൽ, മാനോജ് കാമ്പ്രത്ത്, എൻ. ഇ പ്രസാദ്, രാജേഷ് കോടൂർ, പ്രവീൺ കുമാർ, ഫവാസ് റഹ്‌മാൻ, ഉമേശൻ കെ.കെ.വി, പവിത്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.