സൂഫിസം ചര്‍ച്ചകളിലേക്ക് വെളിച്ചം വിതറി ‘ഹൃദയവെളിച്ചം’ ആറാം ഭാഗം പ്രകാശനം ചെയ്തു.
ഷാർജ: സുല്‍ത്വാനിയ ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയാചാര്യനുമായ ശൈഖ് മുഹമ്മദ് ബാവ ഉസ്താദിൻ്റെ ‘ഹൃദയവെളിച്ചം’ സീരീസിലെ ആറാം ഭാഗം പ്രകാശിതമായി . ഷാർജ ഇൻ്റർനാഷണൽ ബ്യയഫെസ്റ്റിവലിൽ, ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് ഇന്ത്യൻ പാർലമെൻ്റിലെ ഉജ്വല ശബ്‌ദം എൻ. കെ പ്രേമചന്ദ്രൻ എം.പിയാണ് പ്രകാശനം ചെയ്തത്. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി അഡ്വ.വൈ. എം. എ. റഹീം ഏറ്റുവാങ്ങി. സുല്‍ത്വാനിയ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. ശൈഖ് മുഹമ്മദ് ബാവ ഉസ്താദിന്റെ അധ്യാപനങ്ങളില്‍ നിന്നും നിര്‍ദേശങ്ങളില്‍ നിന്നും ശിഷ്യരായ ഏഴ് പെണ്‍കുട്ടികള്‍ എഴുതി സമാഹരിച്ചതാണ് ‘ഹൃദയ വെളിച്ചം’ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും എന്ന പ്രത്യേകതയുമുണ്ട്.

പ്രശസ്ത മർമ വിദഗ്തനായ തിരുവനപുരം ഷാഹുൽ ഹമീദ് ഗുരുക്കളോടൊപ്പം ചേർന്ന് തയ്യാറാക്കിയ സുൽത്വാനിയ കളരി മർമ വിദ്യകൾ എന്ന പുസ്തകവും എഴുത്തുകാരൻ ബശീർ തിക്കോടിക്ക് കൈമാറി എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രകാശനം ചെയ്തു. ഡോ. പി. ടിനു തമ്പി, ഡോ. വി. ഇ. ജോസഫ്, സി. എ. റസാഖ്, അയ്യൂബ് ദൽമ, ഖാലിദ് തോയ്ക്കാവ്, സയ്യിദ് മുസ്തഫ അൽ ഐദറൂസി കീക്കോട്, ഡോ. അബ്ദുന്നാസ്വിർ മഹ്ബൂബി, ഫൈസൽ എളേറ്റിൽ, പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.