PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഐഐസി നാനോ ഫുട്ബോൾ 2026 താബി സ്പോർട്ടിംഗ് ചാമ്പ്യന്മാർ; ഫൈനലിൽ 3–1ന്റെ തകർപ്പൻ വിജയം

ഐഐസി നാനോ ഫുട്ബോൾ 2026 താബി സ്പോർട്ടിംഗ് ചാമ്പ്യന്മാർ; ഫൈനലിൽ 3–1ന്റെ തകർപ്പൻ വിജയം

ഐഐസി നാനോ ഫുട്ബോൾ 2026 താബി സ്പോർട്ടിംഗ് ചാമ്പ്യന്മാർ; ഫൈനലിൽ 3–1ന്റെ തകർപ്പൻ വിജയം

അബൂദാബി: അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച ഐഐസി നാനോ ഇൻഡോർ ഫുട്ബോൾ ടൂർണമെന്റ് 2026ൽ താബി സ്പോർട്ടിംഗ് ചാമ്പ്യന്മാരായി. 24 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനലിൽ അന്ധി ജമീല ടീമിനെ 3–1ന് പരാജയപ്പെടുത്തിയാണ് താബി സ്പോർട്ടിംഗ് കിരീടം സ്വന്തമാക്കിയത്.അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഇൻഡോർ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരം ആവേശകരമായിരുന്നു. വീറും വാശിയും നിറഞ്ഞ മത്സരത്തിൽ മികച്ച പോരാട്ട വീര്യവും കൃത്യമായ പാസിംഗും പ്രകടിപ്പിച്ച താബി സ്പോർട്ടിംഗ് തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചു. കാണികളെ ആവേശത്തിലാഴ്ത്തിയ മത്സരത്തിനൊടുവിലാണ് താബി സ്പോർട്ടിംഗ് 3–1ന്റെ വിജയത്തോടെ കിരീടം സ്വന്തമാക്കിയത്.ടൂർണമെന്റിലെ മികച്ച താരമായി താബി സ്പോർട്ടിങ്ങിന്റെ ശമ്മാസിനെ തെരഞ്ഞെടുത്തു. താബി സ്പോർട്ടിംഗ് താരം അർഫാൻ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. എബിനാസിനെയാണ് ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുത്തു.

നാനോ ടൂർണമെന്റിന്റെ ഉദ്ഘാടനം സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി നിർവഹിച്ചു.വിജയികൾക്കുള്ള ട്രോഫി അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ളയും ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞിയും ചേർന്ന് സമ്മാനിച്ചു . കളിക്കാർക്കുള്ള മെഡലുകളും ക്യാഷ് പ്രൈസും യൂസഫ് മാട്ടൂൽ, അഷ്റഫ് പൊന്നാനി, അബ്ദുൽ സലാം ടി.കെ., മുഹമ്മദ് ഹിദായത്തുള്ള തുടങ്ങിയവർ സമ്മാനിച്ചു.റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഇന്റ്രൊയൽ മാനേജിങ് ഡയറക്ടർ സഹീറും അഹല്യ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ബിലാലും ചേർന്ന് വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പ് ടീമിനുള്ള മെഡലുകൾ മുത്തലിബ് ഞെക്ലിയും ഹുസ്സൈൻ സി.കെ.യും ചേർന്ന് സമ്മാനിച്ചു.

മികച്ച താരത്തിനുള്ള ട്രോഫി മുഹമ്മദ് ഞെക്ലി സമ്മാനിച്ചു. മുഹമ്മദ് റിഫായിയും കരീം കെ.യും മെഡലുകൾ വിതരണം ചെയ്തു.ഫൈനൽ പോരാട്ടത്തിലെ മികച്ച താരത്തിന് ഹംസ നടുവിലും മികച്ച ഗോൾ കീപ്പർക്കു അബ്ദുൽ ബാസിത് കായക്കണ്ടിയും ട്രോഫികൾ സമ്മാനിച്ചു.അനീസ് മംഗലം , ആരിഫ് മാട്ടൂൽ, മനാഫ് എട്ടിക്കുളം, ശകീബ് പള്ളിപാത്തു, ഷിറാബ്, നൗഷാദ് കൊയിലാണ്ടി, സൽമാൻ, സകരിയ, റഹൻഷാ, നൗഷാദ് ബെകിരി, ഷബിനാസ് കുനിങ്ങാട്, അലി കോട്ടക്കൽ, മുസ്തഫ കെ വി, മുജീബ് വേങ്ങര എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഒഫീഷ്യൽ വിങ്ങിന്റെയും മീഡിയ വിങ്ങിന്റെയും സഹകരണത്തോടെയാണ് ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കിയത്.വിവിധ ടീമുകളുടെ മികച്ച പ്രകടനവും ആവേശകരമായ മത്സരങ്ങളും വൻ കായികപ്രേമികളുടെ സാന്നിധ്യം കൊണ്ടും ഐഐസി നാനോ ഫുട്ബോൾ ടൂർണമെന്റ് അബൂദാബിയിലെ ഫുട്ബോൾ പ്രേമികൾക്ക് ശ്രദ്ധേയമായ കായികാനുഭവമായി മാറി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment