ഐ.ഐ.സി നാനോ ഫുട്ബോൾ സെപ്റ്റംബർ 27 ഞായറാഴ്ച : ടൂർണമെന്റ് ട്രോഫി റിവീൽ ചെയ്തു
അബുദാബി: യു.എ.ഇ. സർക്കാർ ആചരിക്കുന്ന ഫാമിലി ഇയർ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിഭാഗം സംഘടിപ്പിക്കുന്ന ഐ.ഐ.സി നാനോ ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി റിവീൽ ചെയ്തു. അഹല്യ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ സൂരജ് പ്രഭാകർ ട്രോഫി റിവീൽ നിർവഹിച്ചു. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 11.30 വരെയാണ് ടൂർണമെന്റ് നടക്കുക. യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളെയും ക്ലബ്ബുകളെയും പ്രതിനിധീകരിച്ച് 24 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ട്രോഫി റിവീൽ ചടങ്ങിൽ ഐ.ഐ.സി ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. യൂസുഫ് മാട്ടൂൽ, അഷ്റഫ് പൊന്നാനി, അഹമ്മദ് ബെല്ലാ കടപ്പുറം, ഹംസ നടുവിൽ, മുത്തലിബ് കണ്ണൂർ, എന്നിവർ സംസാരിച്ചു. ഹുസൈൻ സികെ, അനീസ് മംഗലം, ഹനീഫ് പടിഞ്ഞാർ മൂല, മുഹമ്മദ് നെക്ളി, ആരിഫ് മാറ്റൂൽ,റിഫായി, ഷിറാബ്, നൗഷാദ് കൊയിലാണ്ടി, ഷബീനാസ് കുനിങ്ങാട്, അലി കോട്ടക്കൽ, റഹീംഷ, നൗഷാദ് ബികിരി എന്നിവർ സന്നിഹിതരായി. അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും കരീം കെ നന്ദിയും പറഞ്ഞു.