PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI‘ബർസാത്’ സംഗീത രാവ് ; ബ്രോഷർ പ്രകാശനം ചെയ്തു.

‘ബർസാത്’ സംഗീത രാവ് ; ബ്രോഷർ പ്രകാശനം ചെയ്തു.

‘ബർസാത്’ സംഗീത രാവ് ; ബ്രോഷർ പ്രകാശനം ചെയ്തു.

അബുദാബി: യു.എ.ഇ. സർക്കാർ ആചരിക്കുന്ന ഫാമിലി ഇയർ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐ.ഐ.സി.) കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന സംഗീത രാവ് ‘ബർസാത്’-ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. സേഫ് ലൈൻ ഗ്രൂപ്പ് എം.ഡി. ഡോ. അബൂബക്കർ കുറ്റിക്കോന് ബ്രോഷർ കൈമാറി കേരള ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ പ്രകാശന കർമ്മം നിർവഹിച്ചു.

പ്രമുഖ സൂഫി ഗസൽ ഗായകരായ ഇമാം മജ്ബൂറും സമീർ ബിൻസിയും സംഘവും അണിനിരക്കുന്ന ‘ബർസാത്’ സംഗീത രാവ് ഒക്ടോബർ 10ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. ആസ്വാദകർക്ക് സൂഫി സംഗീതത്തിന്റെ വേറിട്ട അനുഭവം സമ്മാനിക്കുന്ന പരിപാടിയായിരിക്കും ‘ബർസാത്’ എന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ ഐ.ഐ.സി. ആക്ടിങ് പ്രസിഡന്റ് വി. പി. കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. അബ്ദുൽ ബാസിത് കായകണ്ടി നന്ദിയും പറഞ്ഞു.അബ്ദുൽ അസീസ് കാലിയാടാൻ, എവെർസേഫ് എം.ഡി. എം. കെ. സജീവ്, അബ്ദുറഹ്മാൻ പൊവ്വൽ, ഷംസുദ്ദീൻ നരിക്കോടൻ, സമീർ തവനൂർ, മുഹ്‌യുദ്ദീൻ ഫൈസൽ, സി. എം. വി. ഫത്താഹ് എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment