ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
ദുബായ് : ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ഇന്ന് 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. വിയോഗത്തെ തുടർന്ന് ദുബായ് എമിറേറ്റിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണ കാലയളവിൽ ദുബായിലെ സർക്കാർ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. “പ്രിയ സഹോദരാ, അല്ലാഹു അങ്ങയോട് കരുണ കാണിക്കട്ടെ. നിങ്ങൾ ഞങ്ങളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞെങ്കിലും ഞങ്ങളുടെ പ്രാർത്ഥനകളിലും ഹൃദയങ്ങളിലും എന്നും ജീവിക്കും” എന്ന് ദുബായ് ഭരണാധികാരി തന്റെ സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.