PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഡ്രൈവർ മയങ്ങി; ട്രക്ക്​ ഫ്ലൈ ഓവറിൽ ഇടിച്ചുകയറി

ഡ്രൈവർ മയങ്ങി; ട്രക്ക്​ ഫ്ലൈ ഓവറിൽ ഇടിച്ചുകയറി

ഡ്രൈവർ മയങ്ങി; ട്രക്ക്​ ഫ്ലൈ ഓവറിൽ ഇടിച്ചുകയറി

ദുബൈ: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന്​ ട്രക്ക്​ റോഡ്​ സേഫ്​റ്റി ബാരിയറിലേക്ക്​ ഇടിച്ചുകയറി അപകടം. എമി​റേറ്റ്​സ്​ റോഡ്​ ഇ 611ൽ ദുബൈ ഫ്ലൈ ഓവറിൽ ​റോഡ്​ സേഫ്​റ്റി ബാരിയറിലേക്ക്​ ഇടിച്ചുകയറിയാണ്​ അപകടമുണ്ടായത്​. ഡ്രൈവർക്ക്​ നിസാര പരിക്കേറ്റു. അബൂദബിയിലേക്കുള്ള യാത്രാമധ്യേയാണ്​ അപകടമുണ്ടായത്​. ഡ്രൈവർക്ക് ഉറക്കം വന്നപ്പോൾ ട്രക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറി ബാരിയറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക്​ സംഭവ സ്ഥലത്ത്​ തന്നെ ചികിത്സ ലഭ്യമാക്കി.

ക്ഷീണിതനായിരിക്കു​മ്പോഴും ഉറക്കം വരുമ്പോഴും വാഹനം ഓടിക്കുന്നത്​ മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച്​ പൊലീസ് നിരന്തരം മുന്നറിയിപ്പ്​ നൽകുന്നതിനിടെയാണ്​ എമിറേറ്റ്​സ്​ റോഡിൽ അപകടം സംഭവിച്ചത്​. മതിയായ വിശ്രമമില്ലാതെ വാഹനമോടിക്കുന്നതിന്‍റെ അപകടസാധ്യതകളാണ്​ ട്രക്ക്​ അപകടം എടുത്തുകാണിക്കുന്നതെന്ന്​ ദുബൈ പൊലീസ്​ ചൂണ്ടിക്കാട്ടി. ക്ഷീണം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ബാധിക്കുകയും പ്രതികരണ സമയം മന്ദഗതിയിലാക്കുകയും ചെയ്യുമെന്ന്​ ദുബൈ പൊലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്​ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. ക്ഷീണിതരായ ഡ്രൈവർമാർക്ക് വാഹനങ്ങളുടെ നിയന്ത്രണം നിലനിർത്താനോ നിശ്​ചിത ലൈനുകൾക്കുള്ളിൽ തുടരാനോ ബുദ്ധിമുട്ടാകും. ഇത് റോഡരികിലെ ബാരിയറുമായും മറ്റ് വാഹനങ്ങളുമായും കൂട്ടിയിടിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദീർഘയാത്രകൾക്ക് മുമ്പ് ഡ്രൈവർമാർക്ക്​ മതിയായ ഉറക്കവും വിശ്രമവും ലഭിച്ചെന്ന്​ ഉറപ്പാക്കണം. ക്ഷീണമോ ഉറക്കമോ അനുഭവപ്പെടാൻ തുടങ്ങുമ്പോൾ തന്നെ ഡ്രൈവർമാർ സുരക്ഷിത സ്ഥലത്ത് നിർത്തി വിശ്രമിക്കണമെന്നും പൊലീസ്​ നിർദേശിച്ചിട്ടുണ്ട്​.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment