ലോക ചരിത്രത്തിൽ ഇടംപിടിച്ച് അഭിമാന നേട്ടവുമായി ദുബായ് മുനിസിപ്പാലിറ്റി
സാങ്കേതിക-സാമൂഹിക മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പദ്ധതികൾ തയാറാക്കുന്നതിലും നഗരവികസനത്തിലും ദുബായ് മുന്നിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ നേട്ടം. മുനിസിപ്പാലിറ്റിയുടെ ആസൂത്രണം, ഭരണം, നവീകരണം എന്നിവയിലെ മികവാണ് ഇതിലേക്ക് നയിച്ചത്. 2025 നവംബറിൽ ലെവൽ 3 സ്വന്തമാക്കിയ ദുബായ് മുനിസിപ്പാലിറ്റി ഒരു വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ജിഐഎംഐയുടെ S4 ഫ്യൂച്ചർ ഫോർസൈറ്റ് മെച്യൂരിറ്റി മോഡൽ അടിസ്ഥാനമാക്കി നടന്ന പരിശോധനയിൽ നാല് പ്രധാന മേഖലകളിലും 10ൽ 10 മാർക്കും നേടിയാണ് ദുബായ് മുനിസിപ്പാലിറ്റി അപൂർവ നേട്ടം സ്വന്തമാക്കിയത്.
മാറ്റങ്ങളെ നേരത്തെ തിരിച്ചറിയുന്നതിനായി സാങ്കേതിക, സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി മേഖലകളിൽ നിന്നുള്ള 556 പ്രധാന വിവരങ്ങൾ ശേഖരിച്ചാണ് മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നത്. ഇതിൽ 396 സൂചനകൾ, 114 ട്രെൻഡുകൾ, 36 പ്രമേയങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2040 വരെയുള്ള വികസന ലക്ഷ്യങ്ങൾക്കായുള്ള പുതിയ സിസ്റ്റം ഡൈനാമിക്സ് മാതൃകകളും സ്ഥാപനം നടപ്പിലാക്കിയിട്ടുണ്ട്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ കാഴ്ചപ്പാടുകൾക്കനുസരിച്ചാണ് നഗരത്തിന്റെ ഭാവി രൂപകൽപന ചെയ്യുന്നത് എന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലൈത്ത പറഞ്ഞു. ഭാവി ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഈ സമ്പ്രദായം സഹായിക്കുമെന്ന് പ്ലാനിങ് ആൻഡ് ഗവേണൻസ് സെക്ടർ സിഇഒ എൻജിനീയർ നാസർ ബുഷഹാബും വ്യക്തമാക്കി.