PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHചിരന്തന മുഹമ്മദ് റാഫി പുരസ്കാരം നവാസ് തേക്കടയ്ക്കും ശ്രീജിഷിനും.

ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം നവാസ് തേക്കടയ്ക്കും ശ്രീജിഷിനും.

ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം നവാസ് തേക്കടയ്ക്കും ശ്രീജിഷിനും.

ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ചിരന്തനയും ദർശനയും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം ഈ വർഷം സാമൂഹിക-സാംസ്കാരിക പ്രവർത്തകനായ നവാസ് തേക്കടയ്ക്കും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായർക്കും സമ്മാനിക്കുമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലിയും ദർശന പ്രസിഡന്റ് സി. പി. ജലീലും വാർത്താക്കുറിപ്പിൽ അറിയിച്ചു.

മൂന്ന് പതിറ്റാണ്ടായി ഷാർജയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ നവാസ് തേക്കട തിരുവനന്തപുരം സ്വദേശിയാണ്. ഇൻകാസ് ഷാർജാ സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയായ അദ്ദേഹം, അനന്തപുരി പ്രവാസി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളും മുഖ്യ രക്ഷാധികാരിയും വെഞ്ഞാറമൂട് പ്രവാസി സംഘടനയുടെ രക്ഷാധികാരിയുമാണ്. യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ ആശയ തീരം ട്രഷററായും ഇന്ത്യൻ അസോസിയേഷൻ ഷാർജ അംഗമായും പ്രവർത്തിച്ചുവരുന്നു. കോവിഡ് മഹാമാരിക്കാലത്ത് നടത്തിയ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഷാർജാ പോലീസിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള നവാസ്, സാധാരണക്കാരുടെ ദുരിതങ്ങളിൽ കൈത്താങ്ങാകുന്ന സാമൂഹിക പ്രവർത്തകനെന്ന നിലയിലും ശ്രദ്ധേയനാണ്.

എഴുത്തുകാരൻ, കലാകാരൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായർ തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ കിളിത്തട്ട്മുക്ക് സ്വദേശിയാണ്. 2014 മുതൽ ദുബായിൽ ദുബായ് വാർത്തയുടെ മാതൃസ്ഥാപനമായ ഏഷ്യാവിഷനിൽ സേവനമനുഷ്ഠിച്ചുവരുന്നു. കഴിഞ്ഞ വർഷം നടന്ന ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ അദ്ദേഹത്തിന്റെ പ്രഥമ ഗ്രന്ഥമായ “അക്ഷരക്കടലിലെ വേലിയേറ്റം” പ്രകാശനം ചെയ്തിരുന്നു. ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയുടെ ചരിത്രവും വളർച്ചയും സമഗ്രമായി രേഖപ്പെടുത്തിയ ഈ ഗ്രന്ഥം ലിപി പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ സംഭാവനകളും മാധ്യമപ്രവർത്തനത്തിലൂടെയുള്ള ശ്രദ്ധേയമായ ഇടപെടലുകളും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ 46-ാം ചരമവാർഷിക ദിനമായ ജൂലൈ 31 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഷാർജാ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. കഴിഞ്ഞ 25 വർഷമായി യു.എ.ഇയിൽ തുടർച്ചയായി മുഹമ്മദ് റാഫി അനുസ്മരണവും സംഗീതസന്ധ്യയും സംഘടിപ്പിച്ചുവരുന്ന ചിരന്തന-ദർശനയുടെ ഈ വർഷത്തെ പരിപാടിയിൽ, യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ഗായകർ അണിനിരക്കുന്ന സംഗീതസന്ധിയിലൂടെ മുഹമ്മദ് റാഫിയെയും മലയാളികളുടെ പ്രിയഗായിക എസ്. ജാനകിയെയും അനുസ്മരിക്കുമെന്ന് ചിരന്തന-ദർശന ഭാരവാഹികൾ അറിയിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment