നാട്ടോർമ്മ 2026 സ്നേഹസംഗമം സംഘടിപ്പിച്ചു
ദുബൈ: യുഎഇ -വലിയങ്ങാടി & ഹാജിയാർപള്ളി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘നാട്ടോർമ്മ 2026’ എന്ന പേരിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. സൗഹൃദങ്ങൾ പുതുക്കിയും പഴയകാല ഓർമ്മകൾ പങ്കുവെച്ചും നടന്ന സംഗമം പ്രവാസികൾക്ക് വേറിട്ട അനുഭവമായി. ഫജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗഫൂർ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ സ്വാഗതം ആശംസിച്ചു. മസ്ബൂഹ്, അമാനുല്ല, മുസ്തഫ കംബർ, ഷഫീഖ് പൂഴി, മുസ്തഫ അന്നങ്ങാടൻ , ഫാറൂഖ്, മുനീർ എന്നിവർ ആശംസകൾ നേർന്നു.ഫഹീം പരിയുടെ നേതൃത്വത്തിൽ കരോക്കെ ഗാനമേളയും കലാഭവൻ കമറുദ്ദീന്റെ നേതൃത്വത്തിൽ മിമിക്രി, സ്കിറ്റ് എന്നിവയും അരങ്ങേറി. ജംഷീർ വാളൻ എന്നിവർ നന്ദി പറഞ്ഞു.