PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി മുസഫയിൽ ‘സീസണൽ ഇൽനസ് ക്ലിനികുമായി’ ലൈഫ്കെയർ ഹോസ്പിറ്റൽ

പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി മുസഫയിൽ ‘സീസണൽ ഇൽനസ് ക്ലിനികുമായി’ ലൈഫ്കെയർ ഹോസ്പിറ്റൽ

പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി മുസഫയിൽ ‘സീസണൽ ഇൽനസ് ക്ലിനികുമായി’ ലൈഫ്കെയർ ഹോസ്പിറ്റൽ

അബുദാബി: യുഎഇ വ്യവസായ മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനുമായി സീസണൽ ഇൽനസ് ക്ലിനിക് ആരംഭിച്ച് ബുർജീൽ ഹോൾഡിങ്സിന് കീഴിലുള്ള ലൈഫ്കെയർ ഹോസ്പിറ്റൽ മുസഫ.അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ മൻസൂർ അൽ മൻസൂരി, അബുദാബി ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. നൂറ അൽ ഗൈതി എന്നിവരുടെ സാന്നിധ്യത്തിൽ ക്ലിനിക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒ യുമായ  ഡോ. ഷംഷീർ വയലിലും ചടങ്ങിൽ പങ്കെടുത്തു.

സാധാരണക്കാർക്ക് കൈത്താങ്ങായി മിതമായ നിരക്കിൽ ചികിൽസ

യുഎഇയുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾ താമസിക്കുന്ന വ്യവസായ മേഖലയായ മുസഫയിലെ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ വിദഗ്ദ്ധ ചികിൽസ ലഭ്യമാക്കുക എന്നതാണ് പുതിയ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ജോലികളിലായി നിരവധി മലയാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.ക്ലിനിക്കിൽ വിദഗ്ദ്ധ മെഡിക്കൽ പരിശോധനകളും രോഗനിർണ്ണയവും മിതമായ നിരക്കിലുള്ള ലബോറട്ടറി സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ രോഗപ്രതിരോധ സ്ക്രീനിംഗുകളും, ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും കൗൺസിലിംഗും ലഭ്യമാക്കും.യുഎഇയുടെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന വലിയൊരു തൊഴിലാളി സമൂഹം താമസിക്കുന്ന മുസഫയിൽ അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും ആ ലക്ഷ്യത്തോടെയാണ് ക്ലിനിക്കിന് തുടക്കമിട്ടതെന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

 

പ്രതിരോധത്തിന് മുൻഗണന; രോഗവ്യാപനം തടയും

ലൈഫ്കെയർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും റെസ്പിറേറ്ററി മെഡിസിൻ കൺസൾട്ടന്റുമായ ഡോ. രാകേഷ് കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് പടർന്നുപിടിക്കാൻ സാധ്യതയുള്ള ശ്വാസകോശ രോഗങ്ങൾ, ഉദരസംബന്ധമായ അണുബാധകൾ, ചർമ്മരോഗങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക ചികിൽസ ലഭ്യമായിരിക്കും. തുടർചികിൽസ ആവശ്യമുള്ള രോഗികൾക്കായി ബുർജീൽ ഹോൾഡിങ്സ് ശൃംഖലയ്ക്ക് കീഴിലുള്ള നൂതന ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനായി വിപുലമായ ഐസൊലേഷൻ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.തൊഴിലാളി ക്യാമ്പുകൾ, വിവിധ കമ്പനികൾ, സാമൂഹിക സംഘടനകൾ എന്നിവയുമായി സഹകരിച്ച് വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സ്ക്രീനിങ് ക്യാമ്പുകളും വരും ദിവസങ്ങളിൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും രോഗങ്ങൾ പടരുന്നത് തടയാൻ ഇത്തരത്തിലുള്ള മുൻകരുതലുകൾ വലിയ രീതിയിൽ സഹായിക്കും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment