ഇടപ്പാളയം അബുദാബിക്ക് പുതിയ നേതൃത്വം
അബുദാബി: ഇടപ്പാളയം അബുദാബി ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും ഓണാഘോഷവും അൽ അജ്ബാനിലെ ഫൈസി ഫാമിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രസിഡണ്ട് രാജേഷ് കായലുംപള്ളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ നിസാർ കണ്ടനകം റിപ്പോർട്ട് അവതരിപ്പിക്കുകയും ജാഫർ പി. വി. വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. 2026 – 2027 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ പാനൽ രക്ഷാധികാരി കെ. വി. ബഷീർ അവതരിപ്പിച്ചു. പ്രകാശ് പല്ലിക്കാട്ടിൽ (പ്രസിഡന്റ്), റബിത രാജേഷ്, ഷാജി കണ്ടനകം (വൈസ് പ്രസിഡന്റുമാർ), ഫൈസൽ ചെറാല (ജനറൽ സെക്രട്ടറി), വിനയ്, മുസ്തഫ കണ്ടനകം (ജോ. സെക്രട്ടറിമാർ), നജാത്ത് (ട്രഷറർ), ജംഷീർ ചുള്ളിക്കൽ (ചീഫ് കോർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ. ജനറല്ബോഡിയോടനുബന്ധിച്ച് നടന്ന വിഭവസമൃദ്ധമായ ഓണ സദ്യയോടു കൂടി നടന്ന ഓണാഘോഷത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്രയും, കലാപരിപാടികളും അരങ്ങേറി. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ നൂറുകണക്കിന് പേര് പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗം ഷഹാന ഷെറിൻ സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് ഷാജി ഷാജി കണ്ടനകം നന്ദിയും പറഞ്ഞു