PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയോഗ്യതയില്ലാത്തവരെ സൈന്യത്തിൽ നിയമിക്കാൻ ശ്രമം; യുഎഇയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നിയമനടപടി.

യോഗ്യതയില്ലാത്തവരെ സൈന്യത്തിൽ നിയമിക്കാൻ ശ്രമം; യുഎഇയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നിയമനടപടി.

യോഗ്യതയില്ലാത്തവരെ സൈന്യത്തിൽ നിയമിക്കാൻ ശ്രമം; യുഎഇയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നിയമനടപടി.

ദുബൈ: യോഗ്യതയില്ലാത്തവരെ സൈന്യത്തിൽ നിയമിക്കാൻ ശ്രമിച്ചതിന് യുഎഇയിൽ സൈനിക ഉദ്യോഗസ്ഥർക്ക് എതിരെ നിയമനടപടി. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കാത്തവർക്ക് പോലും നിയമനം നൽകാൻ വ്യാജരേഖയുണ്ടാക്കി അധികാര ദുർവിനിയോഗം നടത്തി എന്നതാണ് ഇവർക്കെതിരായ കുറ്റം.യുഎഇ മിലിറ്ററി അറ്റോർണി ജനറലാണ് നിരവധി സൈനിക ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇവരിൽ ഒരു വനിതയടക്കം മൂന്ന് പേരുടെ ചിത്രങ്ങൾ യുഎഇ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ശാരീരിക യോഗ്യതയുള്ള മുഴുവൻ ഇമാറാത്തി യുവാക്കളും 29 വയസ് പിന്നിടുന്നതിന് മുമ്പ് നിർബന്ധിത സൈനിക സേവനം പൂർത്തിയായിരിക്കണം എന്നാണ് നിയമം. ചില സാഹചര്യങ്ങളിൽ മാത്രമാണ് യുവാക്കൾക്ക് സൈനിക സേവനത്തിൽ ഇളവുള്ളൂ. എന്നാൽ, രാജ്യത്തോടുള്ള ബാധ്യതയായ സൈനിക സേവനം പൂർത്തിയാക്കാത്തവർക്ക് അർഹതയില്ലാത്ത ഇളവും, ആനുകൂല്യങ്ങളും നൽകി അവരെ സൈന്യത്തിൽ റിക്രൂട്ട് ചെയ്യാൻ നടപടിയെടുത്തു എന്നതാണ് സൈനിക ഉദ്യോഗസ്ഥർക്കെതിരായ കുറ്റം. ഇതിനായി മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ ഔദ്യോഗിക രേഖകളിൽ ഇവർ കൃത്രിമം കാണിച്ചുവെന്നും, വ്യാജരേഖകളുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടുന്നു. മിലിട്ടറി പ്രോസിക്യൂഷൻ ഇവർക്കെതിരായ അന്വേഷണം തുടരുകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment