PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIബലിമൃഗങ്ങളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ബലിമൃഗങ്ങളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ബലിമൃഗങ്ങളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ് : ബലിപെരുന്നാൾ അടുത്തിരിക്കെ ബലിമൃഗങ്ങളെ വിൽക്കാനെന്ന പേരിൽ ഓൺലൈനിൽ സജീവമാകുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്. കുറഞ്ഞ വിലയും ആകർഷകമായ ഓഫറുകളും വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയും ജനങ്ങളെ വഞ്ചിക്കുന്ന സംഘങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ബലിമൃഗങ്ങളെ ബുക്ക് ചെയ്യാനായി വലിയ തുകകൾ മുൻകൂർ കൈപ്പറ്റിയ ശേഷം പിന്നീട് യാതൊരു സേവനവും നൽകാതെ മുങ്ങുന്നതാണ് ഇവരുടെ രീതി.

മൃഗങ്ങളുടെ വ്യാജ ചിത്രങ്ങൾ നൽകി ആളുകളെ ആകർഷിച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. വിശ്വസനീയമല്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഓൺലൈൻ വഴി പണം കൈമാറരുത്. തിരക്കേറിയ സമയം മുതലെടുത്ത് നടത്തുന്ന ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ അംഗീകൃത ഏജൻസികളെയും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെയും മാത്രം ആശ്രയിക്കണം. വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ പരസ്യം കാണുന്നത് തട്ടിപ്പിന്റെ സൂചനയാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഇത്തരം വ്യാജ പരസ്യങ്ങളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിന്റെ ‘ഇ-ക്രൈം’  പോർട്ടൽ വഴിയോ അടിയന്തരമല്ലാത്ത കാര്യങ്ങൾക്കായുള്ള 901 എന്ന നമ്പരിലോ വിവരം അറിയിക്കണം. സൈബർ തട്ടിപ്പുകൾ തടയാൻ പൊതുജനങ്ങളുടെ സഹകരണവും ബോധവൽക്കരണവും അനിവാര്യമാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment