PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: 8 പേർക്ക് പരുക്ക്; ഹോർമുസ് കടലിടുക്കിൽ സംഘർഷാവസ്ഥ

ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: 8 പേർക്ക് പരുക്ക്; ഹോർമുസ് കടലിടുക്കിൽ സംഘർഷാവസ്ഥ

ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: 8 പേർക്ക് പരുക്ക്; ഹോർമുസ് കടലിടുക്കിൽ സംഘർഷാവസ്ഥ

റിയാദ്: ഒമാൻ പ്രാദേശിക ജലാതിർത്തിയിലെ ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് ഭീമൻ എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണം. ആക്രമണത്തിൽ ടാങ്കറിലെ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ രണ്ട് പേർ യുക്രെയ്ൻ സ്വദേശികളാണ്. ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.‘മൊംബാസ’, ‘അൽബാഹിയ’ എന്നീ എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾക്ക് നേരെ മിസൈലുകൾ പതിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഇരു ടാങ്കറുകൾക്കും വൻ തീപിടിത്തമുണ്ടാവുകയും സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്.

രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രകോപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ യുഎഇക്ക് പൂർണ അവകാശമുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ കുടുംബത്തോടും ഇന്ത്യൻ സർക്കാരിനോടും യുഎഇ അനുശോചനം രേഖപ്പെടുത്തി.വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും ഹോർമുസ് കടലിടുക്ക് ഒരു സാമ്പത്തിക ബലപ്രയോഗത്തിന്റെ ആയുധമാക്കുന്നതും കടൽക്കൊള്ളയ്ക്ക് തുല്യമാണ്. ഇത് ആഗോള ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക മേഖലയ്ക്കും ഭീഷണിയാണ്. ശത്രുതാപരമായ ഇത്തരം നീക്കങ്ങൾ ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതം ഉറപ്പാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment