PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaഗൾഫ് കപ്പിൽ ബഹ്റൈനെ തകർത്ത് യുഎഇ സെമിയിൽ

ഗൾഫ് കപ്പിൽ ബഹ്റൈനെ തകർത്ത് യുഎഇ സെമിയിൽ

ഗൾഫ് കപ്പിൽ ബഹ്റൈനെ തകർത്ത് യുഎഇ സെമിയിൽ

ജിദ്ദ: നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് യുഎഇ ഗൾഫ് കപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ യുഎഇയുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. മുപ്പതാം മിനിറ്റിൽ ഒസ്മാനെ നേടിയ ഗോളിലൂടെ മുന്നിലെത്തിയ യുഎഇ, പിന്നീട് മധ്യനിരയുടെ കരുത്തിൽ കളി പൂർണമായും സ്വന്തം വരുതിയിലാക്കി. രണ്ടാം പകുതിയിൽ ഗിൽഹെർമെ (66′), അലി സാലിഹ് (88′) എന്നിവരും ലക്ഷ്യം കണ്ടതോടെ യുഎഇ ആധികാരിക ജയം കുറിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ യമനെ 4-0ന് പരാജയപ്പെടുത്തിയ യുഎഇ, തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇതോടെ ബഹ്റൈനും യമനും ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇതേ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ യമനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ഖത്തറും ആറ് പോയിന്റോടെ സെമി ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഗോൾ ശരാശരിയിലെ മുൻതൂക്കമാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സെപ്റ്റംബർ 30ന് യുഎഇയും ഖത്തറും നേർക്കുനേർ വരും. ഈ മത്സരത്തിലെ വിജയികളാകും ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറുക.

പുതിയ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ചിന് കീഴിൽ മികച്ച മുന്നേറ്റമാണ് യുഎഇ നടത്തുന്നത്. ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിലും സെമിയിലും എത്തിച്ച ഡാലിച്ചിന്റെ തന്ത്രങ്ങൾ യുഎഇ നിരയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകൾ അടിച്ചുകൂട്ടിയ ടീം ആരാധകർക്കും വലിയ പ്രതീക്ഷ നൽകുന്നു. ഗ്രൂപ്പ് എയിൽ നിന്ന് ആതിഥേയരായ സൗദി അറേബ്യ ഇതിനകം സെമി ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് ജേതാക്കളായി സൗദിയെ സെമിയിൽ നേരിടുന്നത് ഒഴിവാക്കാനാകും യുഎഇയുടെ അടുത്ത ശ്രമം. ഒക്ടോബർ മൂന്നിനാണ് ടൂർണമെന്റിന്റെ സെമിഫൈനൽ പോരാട്ടങ്ങൾ നടക്കുക.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment