PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ “കുരയുടെ തത്ത്വശാസ്ത്രം പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ “കുരയുടെ തത്ത്വശാസ്ത്രം പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ “കുരയുടെ തത്ത്വശാസ്ത്രം പ്രകാശനം ചെയ്തു.

ഷാർജ: പ്രവാസി എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.കെ ശ്രീ. പിലിക്കോടിന്റെ പുതിയ പുസ്തകമായ ” കുരയുടെ തത്ത്വശാസ്ത്രം ”
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് പ്രശസ്ത എഴുത്തുകാരനും പ്രാസംഗികനുമായ എ.വി. അനിൽകുമാർ എഴുത്തുകാരിയും ഇൻഫ്ളുവന്സറുമായ ഡോ. സൗമ്യ സരിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ജാസ്മിൻ സമീർ, ഗീത മോഹനൻ , ദൃശ്യ ഷൈൻ , പ്രവീൺ പാലക്കൽ, അബ്ദുള്ള മങ്ങാട്ട് എന്നിവർ പുസ്തകത്തെ അധികരിച്ച് സംസാരിച്ചു. ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ നന്ദി പറഞ്ഞു. പുസ്തകത്തിന്റെ രചയിതാവ് കെ. കെ ശ്രീ. പിലിക്കോട് മറുപടിപ്രസംഗം നടത്തി.എഴുത്തുകാരൻ സജീദ് ഖാൻ പരിപാടി നിയന്ത്രിച്ചു. ഏറെ വായനക്കാരെ അകർഷിച്ച ” ശൈത്യകാലത്തിലെ വിയർപ്പുതുള്ളികൾ”ക്കുശേഷം ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച രണ്ടാമത് പുസ്തകമാണ് ” കുരയുടെ തത്ത്വശാസ്ത്രം” എന്ന കവിതാസമാഹാരം.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment