PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേരള മുഖ്യമന്ത്രി പിണറായി വിജയനെ ഹർഷാരവത്തോടെ വരവേറ്റ് അബുദാബിയിലെ പ്രവാസി മലയാളികൾ.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഹർഷാരവത്തോടെ വരവേറ്റ് അബുദാബിയിലെ പ്രവാസി മലയാളികൾ.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഹർഷാരവത്തോടെ വരവേറ്റ് അബുദാബിയിലെ പ്രവാസി മലയാളികൾ.

അബുദാബി: മുഖ്യമന്ത്രിയെ കാണാനും കേൾക്കാനും യുഎഇയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് ആയിരങ്ങൾ അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ എത്തിത്. എട്ട് വർഷത്തിനുശേഷമാണ് യുഎഇയിലെ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി എത്തിയത്. കേരളപ്പിറവി വാർഷികവുമായി ബന്ധപ്പെട്ട് മലയാളോത്സവം എന്ന പേരിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്.
ലോക കേരളസഭ, മലയാളം മിഷൻ, അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ അംഗീകൃത ഇന്ത്യൻ സംഘടനകൾ എന്നിവയാണ് പരിപാടിക്കു നേതൃത്വം നൽകിയത്. അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ 38 അമച്വർ സംഘടനകളും ചടങ്ങിന് നേതൃത്വം നൽകി. ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉത്‌ഘാടനം നിർവഹിച്ചു.ഡോ. ദീപക് മിത്തൽ, എം. എ യൂസഫലി, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ.മനോജ് എന്നിവർ പ്രസംഗിച്ചു.
വ്യവസായ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.രക്ഷാധികാരി റോയ് ഐ വർഗീസ്, വൈസ് ചെയർമാൻ ഇ.കെ.സലാം, കോ ഓർഡിനേറ്റർ കെ.കൃഷ്ണകുമാർ, മലയാളം മിഷൻ ചെയർമാൻ എ.കെ. ബീരാൻകുട്ടി, കെ.എസ്.സി പ്രസിഡന്റ് ടി.കെ.മനോജ്,ഐ.എസ്.സി പ്രസിഡന്റ് ജയചന്ദ്രൻ നായർ, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, അൽഐൻ ഐഎസ്.സി പ്രസിഡന്റ് റസ്സൽ മുഹമ്മദ്  പി.വി.പത്മനാഭൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി.ബാവഹാജി തുടങ്ങി അബുദാബിയിലെയും അൽഐനിലെയും വിവിധ സംഘടനാ പ്രതിനിധികൾ പരിപാടികൾക്കു നേതൃത്വം നൽകി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment