അബൂദബിയില്‍ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ ഒന്നിന് അരങ്ങേറും.
അബുദാബി: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് അബൂദബിയില്‍ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറും. 16 മികച്ച ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കെ.എസ്.എല്‍ താരങ്ങളും യു.എ.ഇയിലെ മികവുറ്റ ഇന്ത്യന്‍ താരങ്ങളും മാറ്റുരയ്ക്കും. അബുദാബി യൂണിവേഴ്സിറ്റിയുടെ പച്ചപ്പുൽ മൈതാനമാണ് ഈ ആവേശനിമിഷങ്ങളുടെ വേദിയാകുന്നത്. ഫെയ്മസ് അഡൈ്വര്‍ടൈസിങ് ന്റെ മുപ്പതാം വാർഷിക ആഗോഘ് ഭാഗമായിട്ടാണ് ചാമ്പ്യന്‍ഷിപ്പ് ഒരുക്കുന്നത്. ഡ്രീം സ്‌പോര്‍ട്‌സ് അക്കാദമിയുമായി സംയുക്തമായിട്ടാണ് മത്സരം നടക്കുക.
നോക്കൗട്ട് അടിസ്ഥാനത്തിലാണ് മല്‍സരങ്ങള്‍ നടക്കുക. ശനിയാഴ്ച രാത്രി ഒൻപത് മണി മുതൽ മത്സരം ആരംഭിക്കും. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട പരിപാടികളും ടൂര്‍ണമെന്റിനിടെ അരങ്ങേറും. ചാമ്പ്യന്മാര്‍ക്ക് 4,444 ദിര്‍ഹം ക്യാഷ് അവാര്‍ഡും ട്രോഫിയും ഫസ്റ്റ് റണ്ണേഴ്‌സ്-അപ്പിന് 2,222 ദിര്‍ഹം ക്യാഷ് അവാര്‍ഡും ട്രോഫിയും സെക്കന്‍ഡ് റണ്ണര്‍-അപ്പിന് 1,111 ദിര്‍ഹം ക്യാഷ് അവാര്‍ഡും ട്രോഫിയും മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് പ്രത്യേക ട്രോഫികളും മെഡലുകളും സമ്മാനിക്കും. സംഘാടകരായ 30ാം വാര്‍ഷികം ആഘോഷിക്കുന്ന ഫെയ്മസ് അഡൈ്വര്‍ടൈസിങ് ഗ്രൂപ്പ് മാനേജ്‌മെന്റ് തീം അംഗങ്ങളായ ഹംസ പി.എം, ശാഹുല്‍ ഹമീദ് പി.എം, ഹനീഫ പി.എം, ബദറു പി.എം, ഫസലുദ്ധീന്‍ പി.എം, നിഷാദ് പി.എം, ഡ്രീം സ്പോർട്സ് അക്കാദമി ഫുട്ബോൾ കോച്ച് സാഹിർ മോൻ, ഫെയ്മസ് ഗ്രൂപ്പ് ടീം മാനേജർ ഫൈസൽ കടവിൽ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 055 248 6814 അല്ലെങ്കിൽ 050 990 3193 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.