PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഡബ്ലിയു.എം.എഫ്  അബുദാബി സ്റ്റേറ്റ് കൗൺസിൽ കുടുംബ സംഗമം നടത്തി

ഡബ്ലിയു.എം.എഫ്  അബുദാബി സ്റ്റേറ്റ് കൗൺസിൽ കുടുംബ സംഗമം നടത്തി

ഡബ്ലിയു.എം.എഫ്  അബുദാബി സ്റ്റേറ്റ് കൗൺസിൽ കുടുംബ സംഗമം നടത്തി

അബുദാബി : വേൾഡ് മലയാളി ഫെഡറേഷൻ  അബുദാബി സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ ഡബ്ലിയു.എം.എഫ്  ഫാമിലി മീറ്റ് 2025” അബുദാബി അൽ മുസൂൺ പ്രോമനേഡ് പാർക്കിൽ വെച്ച് നടന്നു. കുടുംബ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമായി മാറിയ ഈ സംഗമത്തിൽ ഡബ്ലിയു.എം.എഫ്  അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.  സംഗീതം, നൃത്തം, ഗെയിമുകൾ, കുട്ടികളുടെ വിനോദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളിലൂടെയാണ്  ഫാമിലി മീറ്റ് നടന്നത്.

ഡബ്ലിയു.എം.എഫ്  ഗ്ലോബൽ പ്രവാസി വെൽഫെയർ ഫോറം കോർഡിനേറ്റർ  ഏലിയാസ് ഐസക് ഉദ്ഘാടനം നിർവഹിച്ചു. അബുദാബി സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് അബ്ദുൽ വാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. ഷീബ അനിൽ സ്വാഗതം അറിയിച്ചു. ഡബ്ലിയു.എം.എഫ്  മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡൻറ് ഷിജി മാത്യു, യു എ ഇ നാഷണൽ കൗൺസിൽ പ്രസിഡന്റ്  സിയാദ് കൊടുങ്ങല്ലൂർ, നാഷണൽ വൈസ് പ്രസിഡൻറ് ഷാജുമോൻ പുലാക്കൽ, നാഷണൽ കൗൺസിൽ അംഗം പി. എം. അബ്ദുൽ റഹിമാൻ എന്നിവർ ആശംസകൾ നേർന്നു. ഡബ്ലിയു.എം.എഫ്  അബുദാബി സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡൻറ് ആയിരുന്ന ഡോ. ധനലക്ഷ്മിയുടെ സ്മരണയ്ക്കായി മൗനപ്രാർത്ഥന നടത്തി. ഇവന്റ് ഫോറം കോർഡിനേറ്റർ സബീന അബ്ദുൽ കരീം ചടങ്ങുകൾ നിയന്ത്രിച്ചു. അംഗങ്ങൾക്ക്  ഡബ്ലിയു.എം.എഫ്  മെമ്പർ ഷിപ്പ് കാർഡുകളും വിതരണം നടത്തി.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി എം വി ഫത്താഹ്, ജിഷ ഷാജി, ഷാഫി സി. വി., ജോയിന്റ് സെക്രട്ടറി അനീഷ് യോഹന്നാൻ, റാഷിദ് ഹമീദ് എന്നിവർ പ്രവാസ ലോകത്തിലെ മലയാളികളുടെ കൂട്ടായ്മകളും കുടുംബ സംഗമങ്ങളുടെയും ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. പ്രമുഖ സാമൂഹിക, കലാ-സാംസ്കാരിക രംഗങ്ങളിലെ വ്യക്തികളും  പങ്കെടുത്തു. ട്രഷറർ ഷെറിൻ അഷ്‌റഫ് നന്ദി പറഞ്ഞു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment