കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി തിരികെ റൂമിൽ എത്തിയ മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു.
അബുദാബി : അബുദാബിയിൽ ഉണ്ടായിരുന്ന ഭാര്യയെയും മകനെയും വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് യാത്രയാക്കി തിരികെ താമസ സ്ഥലത്ത് എത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് ശ്രീഹരിയിൽ എം.വി.സുദേവന്റെയും, ബീനാ സുദേവന്റെയും മകൻ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്.അബുദാബി ഇന്റർനാഷനൽ ഡവലപ്മെന്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്നു സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറായ അനു അശോകാണ് ഭാര്യ. ഇഷാൻ ഏക മകനാണ്.