ദാദാ സാഹിബ് ഫേൽഖേ അവാർഡിനു ശേഷം മോഹൻലാൽ യു എ ഇ യിൽ എത്തുന്നു: വിൻസ്‌മേര ജ്വലേർസിന്റെ യു എ ഇ യിലെ ബ്രാഞ്ചുകൾ ഉത്‌ഘാടനത്തിനായിട്ടാണ് താരം എത്തുന്നത്.
ദുബായ്: ഇന്ത്യൻ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതി ദാദാ സാഹിബ് ഫേൽഖേ അവാർഡിനു ശേഷം ആദ്യമായി ദുബൈയിൽ മോഹൻലാൽ എത്തുന്നു.പ്രമുഖ സ്വർണാഭരണ ബ്രാൻഡായ വിൻസ്‌മെര ഗ്രൂപ്പിന്റെ മൂന്ന് ഷോറൂമുകളാണ് യു എ ഇ യിൽ തുറക്കുന്നത്. വിൻസ്‌മേര ജ്വലേർസിന്റെ യു എ ഇ യിലെ ബ്രാഞ്ചുകൾ ഉത്‌ഘാടനത്തിനായിട്ടാണ് താരം എത്തുന്നത്. അവാർഡിനു ശേഷം ഉള്ള യു എ ഇ വരവിൽ മോഹൻലാൽ എന്ന പ്രതിഭയെ യു എ ഇ പ്രവാസ ലോകവും സ്വീകരിക്കാൻ ഒരുങ്ങുകയാണ്. താരത്തെ നേരിൽ കാണാനുള്ള ആവേശത്തിലാണ് യു എ ഇ യിലെ ആരാധകരും.
ദുബായ് ഷാർജ അബുദാബി എന്നീ എമിറേറ്റുകളിലായി മൂന്ന് വിൻസ്‌മേര ഷോറൂമുകളാണു മോഹൻലാൽ ഉത്‌ഘാടനം നിർവഹിക്കുക. ഒക്ടോബർ 11 ശനിയാഴ്ച ഷാർജ റോളയിലെ ഷോറൂം രാത്രി ഏഴ് മണിക്ക് ഉത്‌ഘാടനം നിർവഹിക്കും. ഒക്ടോബർ 12 ഞായറാഴ്ച ദുബായ് കരാമ സെന്റർ
ഷോറൂം രാവിലെ പതിനൊന്നു മണിക്കും, അബുദാബി മുസ്സഫയിലെ ഷോറൂം രാത്രി ഏഴ് മണിക്കും മോഹൽലാൽ ഉത്‌ഘാടനം നിർവഹിക്കും.

യു എ ഇ യിലെ ജ്വല്ലറി റീട്ടെയിൽ രംഗത്ത് കൂടുതൽ ഷോറൂമുകളുമായി ശക്തമായ സാന്നിധ്യമാകാൻ വിൻസ്‌മെര ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്. മോഡേൺ, സ്റ്റൈലിഷ്, ഫാഷനബിൾ ആഭരണങ്ങൾ എല്ലാം ജ്വല്ലറിയിൽ നിന്നും വാങ്ങാം. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം, അൺകട്ട്, പുതിയ തലമുറയ്ക്ക് പ്രിയപ്പെട്ട അമൂല്യമായ സ്റ്റോണുകൾ, ട്രഡീഷണൽ കളക്ഷൻസ് തുടങ്ങിയവ എല്ലാം കളക്ഷനുകളുടെ ഭാഗമാണ്.
ഒക്ടോബർ 20 വരെ കിടിലൻ ദീപാവലി ഓഫറുകളും, ഉത്‌ഘാടന ഭാഗമായി ഒട്ടനവധി സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി അധികൃതർ ഒരുക്കിയിട്ടുത്.