PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅത്യാധുനിക സൗകര്യങ്ങളോടെ ആര്യ ഓട്ടോ പുതിയ സെന്റർ അബുദബിയിൽ ഉത്‌ഘാടനം നിർവഹിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെ ആര്യ ഓട്ടോ പുതിയ സെന്റർ അബുദബിയിൽ ഉത്‌ഘാടനം നിർവഹിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെ ആര്യ ഓട്ടോ പുതിയ സെന്റർ അബുദബിയിൽ ഉത്‌ഘാടനം നിർവഹിച്ചു.

അബുദാബി: അത്യാധുനിക സൗകര്യങ്ങളോടെ ആര്യ ഓട്ടോയുടെ  ഇവി-റെഡി വർക്ക്‌ഷോപ്പ് അബുദബിയിൽ ഉദ്ഘാടനം ചെയ്തു. നൂറിൽ അധികം വാഹനങ്ങൾ ഒരേ സമയം സർവീസ് ചെയ്യാൻ കഴിയുന്ന സജ്ജീകരണത്തോടെയാണ് പുതിയ സെന്റർ  ആരംഭിച്ചിരിക്കുന്നത്. കെസാഡ് ഗ്രൂപ്പിന്റെ കീഴിലുള്ള റഹായെൽ ഓട്ടോമോട്ടീവ് സിറ്റിയിലാണ്  ആര്യ ഓട്ടോയുടെ ഏറ്റവും പുതിയ ‘സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രീമിയം ഫെസിലിറ്റി’ പ്രവർത്തനം ആരംഭിച്ചത്. ഇവി-റെഡി വർക്ക്‌ഷോപ്പ്, നൂതന സംവിധാനങ്ങൾ, എന്നിവ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ്  പുതിയ സെന്റര്  രൂപകൽപ്പന ചെയ്ത്തിരിക്കുന്നത്.
1,50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ഫെസിലിറ്റിയിൽ ഒരേ സമയം 100-ൽ അധികം വാഹനങ്ങൾ  സർവീസ് ചെയ്യാനാവും. ഏറ്റവും പുതിയ ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യകളുള്ള മെക്കാനിക്കൽ വിഭാഗവും, സമഗ്രമായ ബോഡി ഷോപ്പും, ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക മെയിന്റനൻസ് & റിപെയർ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് .സുരക്ഷ, കാര്യക്ഷമത, പെർഫോമൻസ് എന്നിവയിലെ ഉയർന്ന നിലവാരം അടിസ്ഥാനമാക്കി  വ്യവസായ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ഓഫ് കോൺഫോർമിറ്റി പ്രോഗ്രാമിന് കീഴിൽ  ഫൈവ് സ്റ്റാർ ക്വാളിറ്റി  സർട്ടിഫിക്കേഷൻ വർക്ക്ഷോപ്പിന് ലഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വിശ്വാസ്യതയും  ഗുണനിലവാരവും ഉറപ്പുനല്കുന്നതുകൊണ്ടാണ്
ഓട്ടോമോട്ടീവ് സേവന മേഖലയിൽ പുതിയൊരു വഴിത്തിരിവാകാൻ ആര്യ ഓട്ടോയ്ക്ക് സാധിച്ചച്ചെന്നു സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. സുഭാഷ് ബോസ് പറഞ്ഞു.
എക്കണോമിക് സിറ്റീസ് & ഫ്രീ സോൺസ് സിഇഒ അബ്ദുല്ല അൽ ഹമേലി നേതൃത്വം നൽകിയ ഉദ്ഘാടന ചടങ്ങിൽ കെസാഡ് ഗ്രൂപ്പ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഫാത്തിമ അൽ ഹമ്മാദി, സ്റ്റേക്ക്ഹോൾഡർ മാനേജ്‌മെന്റ് & സ്ട്രാറ്റജിക് പാർട്ണർഷിപ്പിലെ യൂസഫ് അൽ സാബി, റഹായേൽ ഓട്ടോമോട്ടീവിലെ ആക്ടിംഗ് ജനറൽ മാനേജർ ഖാലിദ് അൽ തെനേജി, കൊമേഴ്സ്യൽ ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് സീനിയർ മാനേജർ സാലിം എം. മാമരി എന്നിവരും  പങ്കെടുത്തു. അബുദബിയിൽ നടന്ന വാര്ത്താസമ്മേളനത്തിൽ  ആര്യ ഓട്ടോ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. സുഭാഷ്, ചെയർമാൻ പി.കെ. അശോകൻ,എക്സിക്യൂട്ടീവ് ഡയറക്ടർ പി.ജെ. പ്രജിത്ത്,പാർട്ണർമാരായ പി.കെ. സുരേഷ്,പി.എ. സേദു,ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് ജോസഫ് കട്ടിക്കരെൻ എന്നിവർ പങ്കെടുത്തു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment