PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIതുടർച്ചയായി പതിനാലാം തവണയും കിരീടം അബുദാബിയിലേക്ക് – കേന്ദ്ര മാർത്തോമാ യുവജനസഖ്യത്തിന്റെ  മികച്ച ശാഖാ മത്സരത്തിൽ അഭിമാന നേട്ടവുമായി അബുദാബി മാർത്തോമാ യുവജനസഖ്യം

തുടർച്ചയായി പതിനാലാം തവണയും കിരീടം അബുദാബിയിലേക്ക് – കേന്ദ്ര മാർത്തോമാ യുവജനസഖ്യത്തിന്റെ  മികച്ച ശാഖാ മത്സരത്തിൽ അഭിമാന നേട്ടവുമായി അബുദാബി മാർത്തോമാ യുവജനസഖ്യം

തുടർച്ചയായി പതിനാലാം തവണയും കിരീടം അബുദാബിയിലേക്ക് – കേന്ദ്ര മാർത്തോമാ യുവജനസഖ്യത്തിന്റെ  മികച്ച ശാഖാ മത്സരത്തിൽ അഭിമാന നേട്ടവുമായി അബുദാബി മാർത്തോമാ യുവജനസഖ്യം

അബുദാബി: മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഭാരതത്തിനു  പുറത്തുള്ള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജനസഖ്യം തുടർച്ചയായി പതിനാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. 2024-’25 വർഷത്തെ പ്രവർത്തനങ്ങൾക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്.പ്രസിഡൻറ്റ്  റവ. ജിജോ സി. ഡാനിയേൽ, വൈസ് പ്രസിഡൻറ്റുമാരായ  റവ. ബിജോ എബ്രഹാം തോമസ്, ശ്രി റെജി ബേബി, സെക്രട്ടറി ദിപിൻ വി. പണിക്കർ, ജോയിന്റ് സെക്രട്ടറി റിയ എൽസ വർഗീസ്, ട്രസ്റ്റി ടിൻജോ തങ്കച്ചൻ, അക്കൗണ്ടൻറ്റ്   സാംസൺ മത്തായി എന്നിവരുടെ നേതൃത്വത്തിൽ 22 അംഗ കമ്മിറ്റിയാണ് 2024 -’25 വർഷത്തെ പ്രവർത്തനങ്ങൾക്കും  വിവിധ പരിപാടികൾക്കും നേതൃത്വം നൽകിയത്.

ബാഹ്യ ഇന്ത്യയിലെ മികച്ച ശാഖയ്ക്കുള്ള പുരസ്കാരം അബുദാബി മാർത്തോമാ ഇടവകയുടെ 54-മത് ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി, അഭിവന്ദ്യ റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രാഗൻ മെത്രാപ്പോലീത്ത  അബുദാബി യുവജനസഖ്യം ഭാരവാഹികൾക്ക് നൽകി. മികച്ച ശാഖാ കിരീടം കൂടാതെ  മാർത്തോമ്മാ സഭയുടെ പഠന  പുസ്തക പരീക്ഷയിൽ ഏറ്റവും കൂടുതൽ  അംഗങ്ങളെ പങ്കെടുപ്പിച്ചതിനും, ഏറ്റവും കൂടുതൽ ആളുകൾ വിജയച്ചതിനുമുള്ള   ട്രോഫിയും അബുദാബി മാർത്തോമാ യുവജനസഖ്യം കരസ്ഥമാക്കി. ഇതേ പരീക്ഷയിൽ രണ്ടാം റാങ്ക് അബുദാബി മാർത്തോമാ യുവജനസഖ്യം അംഗം  ശ്രീമതി. അലീന ജിനു നേടി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment