PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസാംസ്‌കാരിക അവകാശ വാദങ്ങള്‍ക്കിടയില്‍ സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു: ഡോ.അബ്ദുസ്സമദ് സമദാനി

സാംസ്‌കാരിക അവകാശ വാദങ്ങള്‍ക്കിടയില്‍ സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു: ഡോ.അബ്ദുസ്സമദ് സമദാനി

സാംസ്‌കാരിക അവകാശ വാദങ്ങള്‍ക്കിടയില്‍ സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു: ഡോ.അബ്ദുസ്സമദ് സമദാനി

അബുദാബി: സാംസ്‌കാരിക ഉന്നതി പ്രാപിച്ചുവെന്ന അവകാശവാദങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്ന് മനുഷ്യത്വവും മൂല്യബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. വ്യക്തിയുടെ അടിസ്ഥാനപരമായ സത്യസന്ധ്യതയും സമുഹത്തിന്റെ പരസ്പര വിശ്വാസവും അനുദിനം നഷ്ടമാകുന്ന സമകാലിക സാഹചര്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതസന്ദേശത്തിനും അധ്യാപനങ്ങള്‍ക്കുമുള്ള പ്രസക്തി പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യമേതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ഏത് രംഗത്തും വ്യാജം കൊടികുത്തിവാഴുകയാണ്. ഇന്റര്‍നെറ്റിന്റെയും നിര്‍മ്മിതബുദ്ധിയുടെയും കൂലംകുത്തിയൊഴുക്കില്‍ എന്തിലും ഫേക്ക് ആധിപത്യം നേടുന്ന അവസ്ഥാവിശേഷമാണുള്ളത്. വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പ്രവാചകന്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുള്ളതാണ്. പ്രവാചകാധ്യാപനങ്ങള്‍ ഉള്‍കൊണ്ട്  മാനവ സംസ്‌കാരത്തിന്റെ അടിസ്ഥാനങ്ങളെ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കണമെന്നും സമദാനി പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘിടിപ്പിച്ച പരിപാടിയില്‍ ‘തിരുനബി: സൗമ്യചരിതം മനുഷ്യകുലത്തിന് കരുണയുടെ ശാശ്വത പാഠങ്ങള്‍’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സമദാനി. പുരോഗമനത്തിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ പെരുകുമ്പോഴും ദയനീയമായ സാംസ്‌കാരിക അധ:പതനമാണ് മനുഷ്യരാശിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. സകലമൂല്യങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് മൃഗീയവും പൈശാചികവുമായ വാസനകളിലേക്ക് മനുഷ്യര്‍ കൂപ്പ് കുത്തുന്നു. വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നുണ്ട്. പക്ഷേ വിവരവും വിവേകവും കുറഞ്ഞു പോവുകയാണ്. മനുഷ്യര്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളേയും വിവേചനങ്ങളേയും തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം അധര്‍മ്മങ്ങളില്‍ നിന്നും അന്ധതകളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കാനാണ് തിരുനബി ആഗമനം കൊള്ളുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ പ്രഭാഷണ പരിപാടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി അധ്യക്ഷത വഹിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുള്ള സ്വാഗതം പറഞ്ഞു. ആത്മീയ പ്രഭാഷകന്‍ അഭിലാഷ് ഗോപിക്കുട്ടന്‍ പിള്ള, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, സെന്റര്‍ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, വി.ടി.ബി ദാമോദരന്‍ സംസാരിച്ചു. സെന്റര്‍ ട്രഷറര്‍ നസീര്‍ രാമന്തളി നന്ദി പറഞ്ഞു.

ലോകത്തിന് മാനവികത പഠിപ്പിച്ചത് മുഹമ്മദ് നബി: പത്മശ്രീ എം.എ യൂസഫലി

അബുദാബി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഓരോ ഏടുകളും ഉദാത്തമാണെന്ന് പത്മശ്രീ ഡോ.എം.എ യൂസഫലി പറഞ്ഞു. ലോകത്തിന് മാനവികത പഠിപ്പിച്ചത് മുഹമ്മദ് നബിയാണ്. പ്രവാചക ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ ഒരു പുരുഷായുസ്സ് ശ്രമിച്ചാലും പൂര്‍ണമാവില്ല, അത്രയും വിശാലമാണത്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ച നബിയുടെ ജീവിത സന്ദേശം സമഗ്രമാണ്. മനുഷ്യന്‍ മരണപ്പെട്ടാല്‍, അത് ആരായാലും ജാതിയോ മതമോ കുലമോ നോക്കാതെ ശവശരീരത്തെ ബഹുമാനിക്കണമെന്ന് ലോകത്തെ ആദ്യമായി പഠിപ്പിച്ച മഹാനാണ്. നിത്യജീവിതത്തില്‍ ഒരു വ്യക്തി പാലിക്കേണ്ട എന്തെല്ലാമുണ്ടോ, അതെല്ലാം സ്വജീവിതത്തില്‍ പാലിച്ച് മാതൃക കാട്ടിയ പ്രവാചകന്റെ ജീവിതം മുഴുവനും പാഠമാണ്. പുതിയ തലമുറ ഇത് പഠിക്കാന്‍ തയ്യാറാവണം. യുവതലമുറയിലെ വലിയൊരു വിഭാഗം ദു:ഖകരമായ അവസ്ഥയിലേക്കാണ് സഞ്ചരിക്കുന്നത്. പ്രവാചകന്റെ പ്രായോഗികമായ ജീവിതചര്യക്ക് ഇപ്പോള്‍ ഏറെ പ്രസക്തിയുണ്ടെന്നും അതുള്‍ക്കൊള്ളാന്‍ മുന്നോട്ട് വരണമെന്നും ഉണര്‍ത്തി. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സെന്റര്‍ സംഘടിപ്പിച്ച റബീഹ് പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എ യൂസഫലി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment