കേരള സോഷ്യൽ സെൻ്റർ ബാലവേദി ജനറൽ ബോഡി; ഫാദിൽ ഷഹീർ പ്രസിഡന്റ്, റാഹേൽ എറിക് ജനറൽ സെക്രട്ടറി
അബുദാബി: കേരള സോഷ്യൽ സെൻ്റർ ബാലവേദിയുടെ വാർഷിക ജനറൽ ബോഡി യോഗം 2025 – 2026 പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
ബാലവേദി പ്രസിഡൻ്റ് മനസ്വിനി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം എ. കെ. ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡൻ്റ് നീരജ് വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലവേദി ജനറൽ സെക്രട്ടറി നൂർബിസ് നൗഷാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സോഷ്യൽ സെൻ്റർ ആക്ടിങ്ങ് പ്രസിഡൻ്റ് ആർ. ശങ്കർ, ജനറൽ സെക്രട്ടറി സജീഷ് നായർ, വനിതാവിഭാഗം ജനറൽ കൺവീനർ സ്മിത ധനേഷ്കുമാർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡൻ്റ് സഫറുള്ള പാലപ്പെട്ടി എന്നിവർ യോഗത്തിന് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.2025 – 2026 പ്രവർത്തനവര്ഷത്തേയ്ക്ക് ഫാദിൽ ഷഹീറിനെ പ്രസിഡന്റായും റാഹേൽ എറിക്കിനെ ജനറൽ സെക്രട്ടറിയായും സായൂജ്യ സുനിലിനെ വൈസ് പ്രസിഡന്റായും നയനിക ശ്രീജീഷിനെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു. കൂടാതെ, 25 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു. ബാലവേദിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ ക്ലബ്ബ്കൾ രൂപീകരിക്കുകയും അവയ്ക്ക് ചുമതലക്കാർ കണ്ടെത്തുകയും ചെയ്തു. രൂപം നൽകി മ്യൂസിക് ക്ലബ്ബ് മനസ്വിനി വിനോദ് (കൺവീനർ), റോഹൻ മേനോൻ (ജോ. കൺവീനർ), ഡാൻസ് ക്ലബ്ബ് നിയ വിനോദ് (കൺവീനർ), സാൻവി സെൽജിത് (ജോ. കൺവീനർ), സ്പോർട്സ് ക്ലബ്ബ് രോഹിത് ദീപു (കൺവീനർ), നിർമ്മൽ ഗിരീഷ് ലാൽ (ജോ. കൺവീനർ), റീഡിങ്ങ് ക്ലബ്ബ് നൗർബിസ് നൗഷാദ് (കൺവീനർ), നിഖിത സച്ചിൻ (ജോ. കൺവീനർ), ആക്ടിങ്ങ് ക്ലബ്ബ് ബിയോൺ ബൈജു (കൺവീനർ), സിദ്ധാൻ രമേശ് (ജോ. കൺവീനർ). ചലച്ചിത്ര നടൻ റഹ്‌മാൻ, നടി നസ്രിയ ഫഹദ്, ചലച്ചിത്ര പിന്നണി ഗായകർ ജ്യോത്സ്ന, ബെന്നി ദയാൽ, നർത്തകി ശാന്തി ബിജിബാൽ തുടങ്ങിയവർ കേരള സോഷ്യൽ സെന്റർ ബാലവേദിയിലൂടെ പിച്ചവെച്ച് നടന്ന് കലാരംഗത്ത് തങ്ങളുടേതായ സാമ്രാജ്യം സൃഷ്ടിച്ചവരാന്. ചടങ്ങിൽ ബാലവേദി ജനറൽ സെക്രട്ടറി നൗർബിസ് നൗഷാദ് സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി റാഹേൽ എറിക്ക് നന്ദിയും പറഞ്ഞു.