PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

അബുദാബി: ഗ്രന്ഥശാല പ്രവർത്തകർക്ക് കേരളത്തിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ അക്ഷരജാലകം നൽകി വരുന്ന പി.എൻ പണിക്കർ അവാർഡിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം ജനറൽ കൺവീനറും ഐ.ഐ.സി ലൈബ്രേറിയനുമായ ജാഫർ കുറ്റിക്കോടിനെ തെരഞ്ഞെടുത്തു. അബൂദാബിയിലെ മലയാളികൾക്കിടയിൽ വായനശീലം വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച ഐ.ഐ.സി വായനശാലയെ നവീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ ശേഖരിക്കുകയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഐ.ഐ.സി ലൈബ്രറിക്കായി പ്രത്യേകം ഡിസൈൻ ചെയ്ത സോഫ്റ്റുവെയറുകളുടെ സഹായത്തോടെ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് എടുത്തുപറയണ്ടതാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി കവിതകളെഴുതുന്ന എഴുത്തുകാരൻ എന്നതിലുപരി, വളർന്നുവരുന്ന പുതുതലമുറയിലെ എഴുത്തുകാർക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി സാഹിത്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.

യുഎഇ ഗവൺമെന്റിന്റെ അംഗീകാരമുള്ള മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിന്റെ സാഹിത്യവിഭാഗം സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെയും പ്രവാസലോകത്തെയും നിരവധി എഴുത്തുകാരുമായി അദ്ദേഹം ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഇരുപത് വർഷക്കാലമായി അബുദാബിയിൽ ജോലി ചെയ്തുവരുന്ന അദ്ദേഹം, പാലക്കാട് ജില്ലയിലെ ഷൊർണൂർ കുറ്റിക്കോട് സ്വദേശിയാണ്. മുഹമ്മദ്, ആസിയ എന്നിവരാണ് മാതാപിതാക്കൾ. റൈസ ഭാര്യയും ഫിദ, ഫഹ്മിദ, ഫർഹ, ഫാത്തിമ എന്നിവർ മക്കളുമാണ്. അബൂദാബിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് അക്ഷരജാലകം ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment