PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളി വുമൺസ് ഗ്രൂപ്പ് ഓണാഘോഷം: പോസ്റ്റർ പ്രകാശനം ചെയ്തു.

അബുദാബി മലയാളി വുമൺസ് ഗ്രൂപ്പ് ഓണാഘോഷം: പോസ്റ്റർ പ്രകാശനം ചെയ്തു.

അബുദാബി മലയാളി വുമൺസ് ഗ്രൂപ്പ് ഓണാഘോഷം: പോസ്റ്റർ പ്രകാശനം ചെയ്തു.

അബുദാബി: പ്രവാസലോകത്തെ വനിതാ കൂട്ടായ്മയായ ‘അബുദാബി മലയാളി വുമൺസ് ഗ്രൂപ്പിന്റെ’ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷം 2026-ന്റെ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം അബുദാബി കേരള സോഷ്യൽ സെന്ററിൽ വെച്ച് നടന്ന സംയുക്ത യോഗത്തിൽ വെച്ച് നിർവ്വഹിച്ചു.

വരുന്ന സെപ്റ്റംബർ 13-ന് അബുദാബി കേരള സോഷ്യൽ സെന്ററിലാണ് ആയിരത്തോളം പേർ പങ്കെടുക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രവാസ മണ്ണിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോകുന്ന സഹോദരിമാരെയും അമ്മമാരെയും കൂടെ നിർത്തി, അവർക്കൊപ്പം ഓണം ആഘോഷിക്കുക എന്ന വലിയൊരു സന്ദേശമാണ് ഈ കൂട്ടായ്മ മുന്നോട്ട് വെക്കുന്നത്. യോഗത്തിൽ ഗ്രൂപ്പ് പ്രസിഡന്റ ശ്രീജ, സെക്രട്ടറി,തസ് ലീന, ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഭാവി പരിപാടികളുടെ ആസൂത്രണവും വിശദീകരിച്ചു. തുടർന്ന്, ഓണാഘോഷ വേദിയിൽ അരങ്ങേറാൻ പോകുന്ന വൈവിധ്യമാർന്ന കലാപരിപാടികളെക്കുറിച്ചും മത്സരങ്ങളെക്കുറിച്ചുമുള്ള പൂർണ്ണമായ വിവരങ്ങൾ കലാവിഭാഗം സെക്രട്ടറി. റംസിയ & ദീപ വിശദീകരിച്ചു.

ഗ്രൂപ്പ് രക്ഷാധികാരി ഷബീർ നാസറിന്റെ നേതൃത്വത്തിൽ  കൂടിയ യോഗത്തിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധി മെമ്പർമാർ പങ്കെടുത്തു. യോഗത്തിൽ എത്തിച്ചേർന്ന മുഴുവൻ മെമ്പർമാർക്കും ഭാരവാഹികൾക്കും നന്ദി കമ്മറ്റി അംഗം ഷരീഫ രേഖപ്പെടുത്തി. വരാൻ പോകുന്ന ഓണാഘോഷം വിജയമാക്കാൻ മെമ്പർമാരുടെ ഭാഗത്തു നിന്നും സഹകരണം ഉണ്ടാകണമെന്ന് മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

 

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment