PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ അനുസ്മരണം: യു.എ.ഇയിൽ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ നാളെ മുതൽ

കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ അനുസ്മരണം: യു.എ.ഇയിൽ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ നാളെ മുതൽ

കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ അനുസ്മരണം: യു.എ.ഇയിൽ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ നാളെ മുതൽ

അബുദാബി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും തളിപ്പറമ്പ് അൽമഖർ സ്ഥാപക ശിൽപിയുമായിരുന്ന കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാരുടെ എട്ടാം വാർഷിക അനുസ്മരണ പരിപാടികൾ നാളെ (17/7/2026) മുതൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നടക്കും. തളിപ്പറമ്പ് അൽമഖർ യു.എ.ഇ നാഷണൽ സമിതിയുടെ ആഭിമുഖ്യത്തിലാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.

നാളെ അൽ ഐനിൽ നടക്കുന്ന സമ്മേളനത്തോടെയാണ് യു.എ.ഇതല ഉദ്ഘാടന പരിപാടികൾക്ക് തുടക്കമാകുന്നത്. സമസ്ത കണ്ണൂർ ജില്ലാ ഫിനാൻസ് സെക്രട്ടറിയും അൽമഖർ ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് സുഹൈൽ അൽ സഖാഫ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടക്കും:

* ജൂലൈ 18: അബുദാബി (രാത്രി 7:00 മണിക്ക്)
* ജൂലൈ 19: മുസഫ
* ജൂലൈ 24: ഷാർജ
* ജൂലൈ 25: ദുബായ്
* ജൂലൈ 26: ഫുജൈറ (സമാപന സമ്മേളനം)

അബുദാബിയിൽ നടക്കുന്ന സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് സുഹൈൽ അൽ സഖാഫ് അനുസ്മരണ പ്രഭാഷണം നടത്തും. ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് പരിപാടിയിൽ അധ്യക്ഷത വഹിക്കും.

ചിത്താരി ഹംസ മുസ്ലിയാരുടെ പാണ്ഡിത്യസമ്പന്നമായ ജീവിതവും, വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ നൽകിയ വിലപ്പെട്ട സംഭാവനകളും പുതുതലമുറയെ ഓർമ്മിപ്പിക്കും വിധമാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനുസ്മരണ സമ്മേളനങ്ങളിലും പ്രാർത്ഥനാ സദസ്സുകളിലും നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് അൽമഖർ യു.എ.ഇ നാഷണൽ സമിതി ഭാരവാഹികൾ അറിയിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment