PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

അബുദാബി: അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് 54 ആണ് മരിച്ചത്.
ഇന്നലെ രാത്രി മുസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു.
10 വർഷത്തിലേറെയായി പ്രവാസിയാണ്. സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ് ധനലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.
കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവിസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്‍റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി. സംസ്‌കാരം നാട്ടിലായിരിക്കും.

 

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment