PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHസി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ” പ്രകാശനം ചെയ്തു.

സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ” പ്രകാശനം ചെയ്തു.

സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ” പ്രകാശനം ചെയ്തു.

ഷാർജ: നസീർ രാമന്തളി രചിച്ച്‌ ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ “സി. എച്ച്. മുഹമ്മദ് കോയ: ഇതിഹാസത്തിന്റെ നാൾവഴികൾ”  പുസ്തകം പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേർസ് ഫോറം വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ നൗഷാദ് ഹാഷിം ബക്കർ വിടിവി ദാമോദരന്  നൽകി പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. രാഷ്ട്രീയ സാംസ്‌കാരിക മേഖലകളെ  സ്വജീവിതം കൊണ്ട് വിസ്മയഭരതമാക്കിയ മുൻ കേരള ഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ  ജീവിതം നൂറ്റാണ്ടുകളുടെ ചരിത്രവീഥികളിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പുസ്തകത്തെ കുറിച്ച്  ടി. മുഹമ്മദ്‌ ഹിദായത്തുള്ള. സലിം ചിറക്കൽ. പി. അഹമ്മദ് ഷെരീഫ് , എം പി അബ്ദുൽ ഖാദർ. ഇബ്രാഹിം കുടുക്കിൽ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പ്രഗത്ഭരായ ധാരാളം എഴുത്തുകാരിലൂടെ വിരചിതമായ സി എ ച്ചിന്റെ ജീവിതം വീണ്ടും എഴുതിക്കൊണ്ടിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിനുള്ള വിനീതമായ ഉത്തരമാണ് 600 താളുകൾ  ഉള്ള  പ്രസ്തുത പുസ്തകമെന്ന്   രചയിതാവ് നസീർ രാമന്തളി തന്റെ നന്ദി  പ്രസംഗത്തിൽ പറഞ്ഞു. യു എ ഇ യിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുൾപ്പെടെ  ധാരാളം പേര്  ചടങ്ങിൽ പങ്കെടുത്തു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment